വിജിലെൻസ് റെയ്‌ഡ് ;പയ്യന്നൂരിൽ ഡ്രൈവിംഗ് സ്കൂളിൽ രേഖകൾ പിടിച്ചെടുത്തു

വിജിലെൻസ് റെയ്‌ഡ് ;പയ്യന്നൂരിൽ ഡ്രൈവിംഗ് സ്കൂളിൽ രേഖകൾ പിടിച്ചെടുത്തു
Oct 21, 2021 12:56 PM | By Sheeba G Nair

പയ്യന്നൂര്‍: പയ്യന്നൂരില്‍ കൈക്കൂലി കേസില്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റിലായതിനു പിന്നാലെ കടുത്ത നടപടികളുമായി വിജിലന്‍സ്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവിങ് സ്കൂളിലും വിജിലന്‍സ് റെയ്ഡ് നടത്തി.

പിലാത്തറ ചുമടുതാങ്ങിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിങ് സ്കൂളിലാണ് ബുധനാഴ്ച വൈകീട്ട് കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിെന്‍റ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. പരിശോധനയില്‍ 22ഓളം രേഖകള്‍ പിടിച്ചെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പയ്യന്നൂര്‍ ആര്‍.ടി ഓഫിസിലെത്തിയ വിജിലന്‍സ് സംഘം എ.എം.വി.ഐ കരിവെള്ളൂര്‍ തെരുവിലെ പി.വി. പ്രസാദിനെ (43) കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടികൂടിയത്. വാഹനത്തിെന്‍റ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അപേക്ഷകരോട് പണം ആവശ്യപ്പെടുന്നുവെന്ന വിവരത്തിെന്‍റ അടിസ്ഥാനത്തില്‍ ഇയാള്‍ രണ്ട് മാസമായി വിജിലന്‍സിെന്‍റ നിരീക്ഷണത്തിലായിരുന്നു. രണ്ട് വണ്ടികളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് സമീപിച്ച ഇടപാടുകാരനോട് ഓരോ വാഹനത്തിനും 3000രൂപ വീതം നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടുവത്രെ. രണ്ടുതവണ തുകയുമായി വാഹന ഉടമ എത്തിയെങ്കിലും അതുപോരെന്നുപറഞ്ഞ് ഒഴിവാക്കി.

ഇതേത്തുടര്‍ന്നാണ് സംഭവം വിജിലന്‍സിെന്‍റ ശ്രദ്ധയില്‍പെടുത്തിയത്. വിജിലന്‍സ് ഫിനോഫ്തലിന്‍ പുരട്ടിയ 6000 രൂപയുമായി വാഹന ഉടമയെ പ്രസാദിെന്‍റ അടുത്തേക്ക് അയച്ചു. പണം വാങ്ങിയ പ്രസാദ്‌ ഉടന്‍ ഓഫിസിെന്‍റ താഴെ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിപ്പുകാരന് കൈമാറുകയായിരുന്നുവത്രെ. മുണ്ടുടുത്ത് ആര്‍.ടി ഓഫിസ് പരിസരത്ത് നിലയുറപ്പിച്ച വിജിലന്‍സ് ഡിവൈ.എസ്.പി ഉള്‍പ്പെട്ട സംഘം ഉടനെത്തി പ്രസാദിനെ പിടികൂടി. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ചുമടുതാങ്ങിയിലെ ഡ്രൈവിങ് സ്കൂളിലും റെയ്ഡ് നടത്തിയത്. കൈക്കൂലി കേസില്‍ അസി. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പിടിയിലായതോടെ പയ്യന്നൂര്‍ ആര്‍.ടി ഓഫിസുമായി ബന്ധപ്പെട്ടുള്ള നിരവധി ക്രമക്കേടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ചുമടുതാങ്ങിയിലെ ഡ്രൈവിങ് സ്കൂള്‍ ഉടമ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായി ചേര്‍ന്ന് ആര്‍.ടി ഓഫിസില്‍ അവിഹിതമായി ഇടപെട്ട് കാര്യങ്ങള്‍ നേടിയതായി തെളിഞ്ഞിട്ടുണ്ട്.

എ.എം.വി.ഐയെ പിടികൂടിയതിനുപിന്നാലെ കരിവെള്ളൂരിലെ വീട് റെയ്ഡ് ചെയ്ത് 69,000 രൂപയും സ്ഥലം വാങ്ങിയതിെന്‍റ രേഖയും ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു. പരാതിക്കാരന്‍ നല്‍കിയ 6000 രൂപ കൂടാതെ 4500 രൂപയും സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിപ്പുകാരനില്‍നിന്നാണ് വിജിലന്‍സ് കണ്ടെടുത്തത്. ഫിനോഫ്തലിന്‍ കൈയില്‍ പുരളാതിരിക്കാനാണത്രെ തുക മറ്റൊരു സ്ഥാപനത്തില്‍ നല്‍കുന്നത്. അന്വേഷണം പൂര്‍ത്തിയാവുമ്പോഴേക്കും കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയില്‍ എത്തുമെന്നാണ് സൂചന.

Vigilence rade ; caught all documents from payyannur driving school

Next TV

Related Stories
ആന്‍റണി രാജുവിന് ജാമ്യം അനുവദിച്ച് കോടതി

Jan 3, 2026 07:30 PM

ആന്‍റണി രാജുവിന് ജാമ്യം അനുവദിച്ച് കോടതി

ആന്‍റണി രാജുവിന് ജാമ്യം അനുവദിച്ച്...

Read More >>
മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവുശിക്ഷ

Jan 3, 2026 05:35 PM

മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവുശിക്ഷ

മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് മൂന്ന് വര്‍ഷം...

Read More >>
ഓടംതോട് പുഴയിൽ അവശനിലയിൽ മലമാനിനെ കണ്ടെത്തി

Jan 3, 2026 03:49 PM

ഓടംതോട് പുഴയിൽ അവശനിലയിൽ മലമാനിനെ കണ്ടെത്തി

ഓടംതോട് പുഴയിൽ അവശനിലയിൽ മലമാനിനെ...

Read More >>
കേളകം മലയാംപടിയിൽ വീണ്ടും വാഹനാപകടം; ആറ് പേർക്ക് പരിക്ക്

Jan 3, 2026 03:11 PM

കേളകം മലയാംപടിയിൽ വീണ്ടും വാഹനാപകടം; ആറ് പേർക്ക് പരിക്ക്

കേളകം മലയാംപടിയിൽ വീണ്ടും വാഹനാപകടം; ആറ് പേർക്ക് പരിക്ക്...

Read More >>
കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു

Jan 3, 2026 12:43 PM

കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു

കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ്...

Read More >>
തൊണ്ടിമുതൽ കേസ്: ആന്റണി രാജു കുറ്റക്കാരൻ

Jan 3, 2026 11:40 AM

തൊണ്ടിമുതൽ കേസ്: ആന്റണി രാജു കുറ്റക്കാരൻ

തൊണ്ടിമുതൽ കേസ്: ആന്റണി രാജു...

Read More >>
Top Stories










Entertainment News