---
title: "കാളികയം കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തി പുരോഗമിക്കുന്നു"
english_title: "Work on Kalikayam drinking water project is in progress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6351/work-on-kalikayam-drinking-water-project-is-in-progress"
published_at: "2021-10-21T13:19:00+05:30"
category: "News"
language: "ml"
image: "https://malayorashabdam.truevisionnews.com/image-uploads/61711b915a683_PicsArt_10-21-01.15.03.jpg"
keywords: []
---

# കാളികയം കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തി പുരോഗമിക്കുന്നു

> **Lead Summary:** കാണിച്ചാർ: കാളികയം കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തി പുരോഗമിക്കുന്നു. നബാർഡ് സഹായത്തോടെ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ 64 കോടി രൂപ ചിലവഴിച്ച് കൊട്ടിയൂര്‍,കേളകം ,കണിച്ചാര്‍ പഞ്ചായത്തുകളിലെ അന്‍പതിനായിരത്തില്‍പരം ആളുകള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ബൃഹത് പദ്ധതിയുടെ പ്രവൃത്തിയാണ് കണിച്ചാര്‍ കാളികയത്ത് ധൃതഗതിയാൽ നടക്കുന്നത്.

## Article Content

കാണിച്ചാർ: കാളികയം കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തി പുരോഗമിക്കുന്നു. നബാർഡ് സഹായത്തോടെ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ 64 കോടി രൂപ ചിലവഴിച്ച് കൊട്ടിയൂര്‍,കേളകം ,കണിച്ചാര്‍ പഞ്ചായത്തുകളിലെ അന്‍പതിനായിരത്തില്‍പരം ആളുകള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ബൃഹത് പദ്ധതിയുടെ പ്രവൃത്തിയാണ് കണിച്ചാര്‍ കാളികയത്ത് ധൃതഗതിയാൽ നടക്കുന്നത്.

ഒന്നാംഘട്ടത്തില്‍ 10 കോടിയോളം രൂപ ചിലവില്‍ കിണറിന്റെയും ശുദ്ധീകരണ പ്ലാന്റിന്റെയും പ്രവര്‍ത്തിയാണ് പൂര്‍ത്തീകരിക്കുക. കാളികയത്തിനടുത്ത് അത്തിത്തട്ടിൽ ജലം ശുദ്ധീകരിക്കുന്ന പ്ലാന്റ്, പ്ലാന്റിൽ നിന്നും മഞ്ഞളാംപുറത്ത് നിർമ്മിക്കുന്ന പ്രധാന ടാങ്കിലേക്കുള്ള പൈപ്പിടൽ,കിണർ നിർമ്മാണം എന്നിവ എകദേശം പൂർത്തിയായിട്ടുണ്ട്. നാല് ഘട്ടങ്ങളിലായി നടത്തുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുകയാണ് ലക്ഷ്യം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6351/work-on-kalikayam-drinking-water-project-is-in-progress)