---
title: "അനിതയ്‍ക്കെതിരെ മോൻസന്‍റെഫോണ്‍ സംഭാഷണം പുറത്ത് ;  18ലക്ഷം തിരികെ ചോദിച്ചത് വിരോധത്തിന് കാരണമായി "
english_title: "Monson mobile conversation against to anitha ; asks 18 lacks returns became provoktion to him"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6357/monson-mobile-conversation-against-to-anitha-asks-18-lacks-returns-became-provoktion-to-him"
published_at: "2021-10-21T13:51:00+05:30"
category: "News"
language: "ml"
image: "https://malayorashabdam.truevisionnews.com/image-uploads/617123fd85d88_Screenshot_20211021_135437.jpg"
keywords: []
---

# അനിതയ്‍ക്കെതിരെ മോൻസന്‍റെഫോണ്‍ സംഭാഷണം പുറത്ത് ;  18ലക്ഷം തിരികെ ചോദിച്ചത് വിരോധത്തിന് കാരണമായി 

> **Lead Summary:** തിരുവനന്തപുരം: പ്രവാസി മലയാളി അനിത പുല്ലയിലിന് എതിരെയുള്ള മോന്‍സന്‍ മാവുങ്കലിന്‍റെ ഫോണ്‍ സംഭാഷണം പുറത്ത്. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് മോന്‍സന്‍ പരാതിക്കാരുമായി നടത്തിയ സംഭാഷണമാണ് പുറത്തായത്. അനിതയുടെ സഹോദരിയുടെ വിവാഹത്തിന് 18 ലക്ഷം രൂപ മുടക്കിയത് താനാണെന്നാണ് ഇതില്‍ മോന്‍സന്‍ പറയുന്നത്. ഒരു മാസത്തിനകം യുറോ ആയി പണം നൽകാമെന്ന് അനിത പറഞ്ഞിരുന്നു. എന്നാല്‍ പണം മടക്കി ചോദിച്ചതോടെ അനിതയ്ക്ക് വിരോധമായി. പണം തന്‍റെ അക്കൗണ്ടിൽ നിന്ന് കൊടുത്തതിന് രേഖകളുണ്ട്. എല്ലാം വെളിപ്പെടുത്തിയാല്‍ അനിത കുടുങ്ങുമെന്നും ഫോണ്‍ സംഭാഷണത്തില്‍ മോന്‍സന്‍ പറയുന്നുണ്ട്.മോൻസൻ മാവുങ്കലിന്‍റെ തട്ടിപ്പുമായി ബന്ധപ്പെട്ട് അനിത പുല്ലയിലിന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വീഡിയോ കോള്‍ വഴിയാണ് മൊഴി രേഖപ്പെടുത്തിയത്. അനിതയുടെ സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു. മോൻസൻ മാവുങ്കലിനെ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത് താൻ ആണെന്ന് അനിത പുല്ലയിൽ പറഞ്ഞു .

## Article Content

തിരുവനന്തപുരം: പ്രവാസി മലയാളി അനിത പുല്ലയിലിന് എതിരെയുള്ള മോന്‍സന്‍ മാവുങ്കലിന്‍റെ ഫോണ്‍ സംഭാഷണം പുറത്ത്. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് മോന്‍സന്‍ പരാതിക്കാരുമായി നടത്തിയ സംഭാഷണമാണ് പുറത്തായത്. അനിതയുടെ സഹോദരിയുടെ വിവാഹത്തിന് 18 ലക്ഷം രൂപ മുടക്കിയത് താനാണെന്നാണ് ഇതില്‍ മോന്‍സന്‍ പറയുന്നത്. ഒരു മാസത്തിനകം യുറോ ആയി പണം നൽകാമെന്ന് അനിത പറഞ്ഞിരുന്നു. എന്നാല്‍ പണം മടക്കി ചോദിച്ചതോടെ അനിതയ്ക്ക് വിരോധമായി. പണം തന്‍റെ അക്കൗണ്ടിൽ നിന്ന് കൊടുത്തതിന് രേഖകളുണ്ട്. എല്ലാം വെളിപ്പെടുത്തിയാല്‍ അനിത കുടുങ്ങുമെന്നും ഫോണ്‍ സംഭാഷണത്തില്‍ മോന്‍സന്‍ പറയുന്നുണ്ട്.മോൻസൻ മാവുങ്കലിന്‍റെ തട്ടിപ്പുമായി ബന്ധപ്പെട്ട് അനിത പുല്ലയിലിന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വീഡിയോ കോള്‍ വഴിയാണ് മൊഴി രേഖപ്പെടുത്തിയത്. അനിതയുടെ സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു. മോൻസൻ മാവുങ്കലിനെ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത് താൻ ആണെന്ന് അനിത പുല്ലയിൽ പറഞ്ഞു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6357/monson-mobile-conversation-against-to-anitha-asks-18-lacks-returns-became-provoktion-to-him)