---
title: "വാക്സിൻ എടുക്കാത്ത അധ്യാപകർക്ക് എതിരെ നടപടിഎടുക്കും; വി ശിവൻകുട്ടി"
english_title: "Action will be taken against teachers who do not take the vaccine  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13629/action-will-be-taken-against-teachers-who-do-not-take-the-vaccine"
published_at: "2021-11-30T15:10:00+05:30"
category: "News"
language: "ml"
image: "https://malayorashabdam.truevisionnews.com/image-uploads/61a5f21143c37_PicsArt_11-30-03.13.17.jpg"
keywords: []
---

# വാക്സിൻ എടുക്കാത്ത അധ്യാപകർക്ക് എതിരെ നടപടിഎടുക്കും; വി ശിവൻകുട്ടി

> **Lead Summary:** കണ്ണൂർ: വാക്സിൻ എടുക്കാത്ത അധ്യാപകർക്ക് എതിരെ നടപടിഎടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി കണ്ണൂരിൽ പറഞ്ഞു. വാക്സിൻ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ ഡയറക്ടറോഡ്‌ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ പ്രശ്നം പറഞ്ഞ് വാക്സിൻ എടുക്കാത്തവർ അതിന് തെളിവ് ഹാജരാക്കണം. അധ്യാപകരും അനധ്യാപകരും നിർബന്ധമായും വാക്സിൻ എടുക്കണം. പ്ലസ് വൺ പ്രവേശന പ്രശ്നം ഒരാഴ്ച കൊണ്ട് പരിഹരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

കണ്ണൂർ: വാക്സിൻ എടുക്കാത്ത അധ്യാപകർക്ക് എതിരെ നടപടിഎടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി കണ്ണൂരിൽ പറഞ്ഞു. വാക്സിൻ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ ഡയറക്ടറോഡ്‌ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ പ്രശ്നം പറഞ്ഞ് വാക്സിൻ എടുക്കാത്തവർ അതിന് തെളിവ് ഹാജരാക്കണം. അധ്യാപകരും അനധ്യാപകരും നിർബന്ധമായും വാക്സിൻ എടുക്കണം. പ്ലസ് വൺ പ്രവേശന പ്രശ്നം ഒരാഴ്ച കൊണ്ട് പരിഹരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

ഉപരിപഠനത്തിനു അർഹതയുള്ളവർക്ക് സീറ്റ് ഉറപ്പ് നൽകും, 21 താലൂക്കിൽ സീറ്റ് കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ട്, 75 ബാച്ച് കൂടുതൽ അനുവദിക്കും, വാക്സിൻ എടുക്കാത്തവർ ക്യാമ്പസ്സിൽ പ്രവേശിക്കരുതെന്നാണ് മാർഗ്ഗരേഖ.

മാർഗ്ഗരേഖ ലംഘിക്കാൻ അനുവദിക്കില്ല വാക്സിൻ എടുക്കാത്തവർ മൂലം ഒരു ദുരന്തം ഉണ്ടാകാൻ അനുവദിക്കില്ല. എന്നും മന്ത്രി കൂട്ടിച്ചേർത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13629/action-will-be-taken-against-teachers-who-do-not-take-the-vaccine)