കേളകം: യൂത്ത് ഓഫ് അടക്കത്തോടിൻ്റെ ആഭിമുഖ്യത്തിൽ അടക്കാത്തോട് നൂറുൽ ഹുദ മദ്രസയിൽ നടത്തിയ സമൂഹ നോമ്പ് തുറ വിശ്വാസികളുടെ സംഗമ വേദിയായി. തദ്ദേശീയരും , മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വരും,കൊച്ച് കുട്ടികൾ മുതൽ മുതിർന്നവർ പങ്കെടുത്ത സമൂഹ നോമ്പ് തുറയിൽ ഇരുനൂറോളം പേർ പങ്കെടുത്തു. ഷമീർ കൊച്ചുപറമ്പിൽ, എൻ.എ.താജുദ്ദീൻ, അബ്ദുൽ റഹ്മാൻ കാവുങ്കൽ,ഷമീർ പുത്തൻപറമ്പിൽ, നിഷാദ് സിറ്റി മൊെബെൽ ,ഷമീർ കാവുങ്കൽ തുടങ്ങിയവരുടെ നേതൃത്യത്തിലാണ് ഒരുമയുടെ നോമ്പ് തുറ ഒരുക്കിയത്.
Kelakam







































