കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്

കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്
Mar 19, 2026 06:35 AM | By sukanya

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് കോൺഗ്രസിൽ അന്തിമ തീരുമാനം. കെ സുധാകരൻ എംപിക്ക് കണ്ണൂരിൽ സീറ്റില്ല. എംപിമാർക്ക് ആർക്കും സീറ്റ് നൽകേണ്ടെന്ന് മാരത്തോൺ ചർച്ചയ്ക്കൊടുവിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം.

എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർഗെ കടുത്ത നിലപാടെടുത്തതോടെ സുധാകരന്‍റെ സമ്മർദ്ദ തന്ത്രം പാളി. പെരുമ്പാവൂർ സീറ്റുൾപ്പടെ ആറ് സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടു.

കൊച്ചിയിൽ മുഹമ്മദ് ഷിയാസ് മത്സരിക്കും. രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും. മുഴവൻ സ്ഥാനാർത്ഥികളേയും ഇന്ന് പ്രഖ്യാപിക്കുമെന്നും ടിക്കറ്റ് കിട്ടാത്തവരുടെ വിഷമം മാറ്റുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. തർക്ക സീറ്റുകളിലെ തീരുമാനം ഹൈക്കമാൻഡിന് വിട്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർഗെയുടെ വസതിയിൽ നടന്ന മാരത്തോൺ ചർച്ച വെളുപ്പിന് 2.15 നാണ് അവസാനിച്ചത്. എംപിമാർ മത്സരിക്കുന്നത് തീരുമാനിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ചർച്ചക്ക് ശേഷം പ്രതികരിച്ചു.

തർക്കമുള്ള മണ്ഡലങ്ങളിലേക്ക് ആരെയും തീരുമാനിച്ചിട്ടില്ലെന്നും നാലഞ്ച് സീറ്റിൽ ചർച്ച തുടരുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ബാക്കി സീറ്റുകളിൽ തീരുമാനമായി. ഈ സീറ്റുകളിലെ സ്ഥാനാർത്ഥികളെ എഐസിസി പ്രഖ്യാപിക്കുമെന്നും. നല്ല സ്ഥാനാർത്ഥികളെയാണ് തീരുമാനിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് രാവിലെ വരുമെന്നും അദ്ദേഹം പ്രതികരിച്ചു.

Delhi

Next TV

Related Stories
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

Mar 19, 2026 06:56 AM

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക...

Read More >>
വൈദ്യുതി മുടങ്ങും

Mar 19, 2026 06:43 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
10, 11 ക്ലാസുകളിൽ ഈ വർഷം പുതിയ പാഠപുസ്തകങ്ങളില്ല; അറിയിപ്പുമായി എൻസിഇആർടി

Mar 19, 2026 06:31 AM

10, 11 ക്ലാസുകളിൽ ഈ വർഷം പുതിയ പാഠപുസ്തകങ്ങളില്ല; അറിയിപ്പുമായി എൻസിഇആർടി

10, 11 ക്ലാസുകളിൽ ഈ വർഷം പുതിയ പാഠപുസ്തകങ്ങളില്ല; അറിയിപ്പുമായി...

Read More >>
സൗദിയിൽ മാസപ്പിറവി കണ്ടില്ല; ഗൾഫിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

Mar 19, 2026 06:25 AM

സൗദിയിൽ മാസപ്പിറവി കണ്ടില്ല; ഗൾഫിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

സൗദിയിൽ മാസപ്പിറവി കണ്ടില്ല; ഗൾഫിൽ ചെറിയ പെരുന്നാൾ...

Read More >>
വിശ്വാസികളുടെ സംഗമ വേദിയായിനൂറുൽ ഹുദ മദ്രസയിൽ സമൂഹ നോമ്പ് തുറ

Mar 18, 2026 08:29 PM

വിശ്വാസികളുടെ സംഗമ വേദിയായിനൂറുൽ ഹുദ മദ്രസയിൽ സമൂഹ നോമ്പ് തുറ

വിശ്വാസികളുടെ സംഗമ വേദിയായിനൂറുൽ ഹുദ മദ്രസയിൽ സമൂഹ നോമ്പ്...

Read More >>
ഇ .പി ജയരാജൻ നൽകിയ മാനനഷ്ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്

Mar 18, 2026 05:21 PM

ഇ .പി ജയരാജൻ നൽകിയ മാനനഷ്ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്

ഇ .പി ജയരാജൻ നൽകിയ മാനനഷ്ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ...

Read More >>
Top Stories