മാധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ ബാലറ്റ് : 30 വരെ അപേക്ഷിക്കാം

മാധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ ബാലറ്റ് : 30 വരെ അപേക്ഷിക്കാം
Mar 29, 2024 06:41 AM | By sukanya

തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് വോട്ടെടുപ്പു നടക്കുന്ന 2024 ഏപ്രില്‍ 26ന് ഡ്യൂട്ടിയിലുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കു പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാവുന്നതാണ്. ഏപ്രില്‍ 26ന് വോട്ടെടുപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിങ് ജോലികള്‍ നിര്‍വഹിക്കുന്നതിനായി തിരഞ്ഞെടുപ്പു കമ്മിഷന്‍ അതോറിറ്റി ലെറ്ററുകള്‍ അനുവദിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും പി ആര്‍ ഡിയുടെ മീഡിയ / ജേര്‍ണലിസ്റ്റ് അക്രഡിറ്റേഷന്‍ ഉള്ളവര്‍ക്കുമാണ് ഈ സൗകര്യം. ഫോം 12ഡിയില്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയുമായി മാര്‍ച്ച് 30 ന് വൈകിട്ട് മൂന്ന് മണിക്കകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ സമര്‍പ്പിക്കണം.

ഈ അപേക്ഷ ഫോറങ്ങള്‍ നോഡല്‍ ഓഫീസറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തി ഓരോ നിയമസഭാ മണ്ഡലത്തിന്റെയും അസി. റിട്ടേണിങ്ങ് ഓഫീസര്‍മാര്‍ക്ക് കൈമാറും. അതിനാല്‍ ഒരു കാരണവശാലും വൈകി ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കാന്‍ കഴിയില്ല. പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുന്നവര്‍ക്ക് പോളിങ്ങിന് മുമ്പ് നിശ്ചയിക്കുന്ന മൂന്ന് ദിവസങ്ങളില്‍ ഏതെങ്കിലും ഒരു ദിവസം വോട്ടര്‍പട്ടികയില്‍ പേരുള്ള ജില്ലയിലെ പോസ്റ്റല്‍ വോട്ട് ഫെസിലിറ്റി സെന്ററില്‍ എത്തി വോട്ട് രേഖപ്പെടുത്താവുന്നതാണ്. വോട്ടര്‍പട്ടികയില്‍ പോസ്റ്റല്‍ ബാലറ്റ് രേഖപ്പെടുത്തുന്ന വോട്ടര്‍ക്ക് പോളിങ്ങ് ദിവസം ബൂത്തില്‍ വോട്ട് ചെയ്യാന്‍ കഴിയില്ല.-അപേക്ഷ സമര്‍പ്പിക്കേണ്ട 12 ഡി ഫോറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാണ്. കേരള വിഷന്‍, എസിവി ഒഴികെയുള്ള കേബിള്‍ ചാനലുകള്‍ മീഡിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ അതോറിറ്റി ലെറ്റര്‍ അനുവദിക്കാനാവില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് അറിയിച്ചിട്ടുള്ളത്. 

Apply now

Next TV

Related Stories
#wayanad l വയനാട് ലക്കിടി ചെക്ക് പോസ്റ്റിന് സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

Apr 29, 2024 05:57 PM

#wayanad l വയനാട് ലക്കിടി ചെക്ക് പോസ്റ്റിന് സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

വയനാട് ലക്കിടി ചെക്ക് പോസ്റ്റിന് സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ...

Read More >>
#iritty l പഞ്ചായത്ത് സെക്രട്ടറിയുടെ അനാസ്ഥ; അംഗം പഞ്ചായത്ത് ഓഫീസിനുമുന്നിൽ ഉപരോധ സമരം ചെയ്തു

Apr 29, 2024 05:20 PM

#iritty l പഞ്ചായത്ത് സെക്രട്ടറിയുടെ അനാസ്ഥ; അംഗം പഞ്ചായത്ത് ഓഫീസിനുമുന്നിൽ ഉപരോധ സമരം ചെയ്തു

പഞ്ചായത്ത് സെക്രട്ടറിയുടെ അനാസ്ഥ; അംഗം പഞ്ചായത്ത് ഓഫീസിനുമുന്നിൽ ഉപരോധ സമരം ചെയ്തു...

Read More >>
#thiruvananthapuram l അതീവ ജാഗ്രത, ചൂട് കനക്കും; പാലക്കാട് ഓറഞ്ച് അലേര്‍ട്ട് 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യത

Apr 29, 2024 03:33 PM

#thiruvananthapuram l അതീവ ജാഗ്രത, ചൂട് കനക്കും; പാലക്കാട് ഓറഞ്ച് അലേര്‍ട്ട് 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യത

അതീവ ജാഗ്രത, ചൂട് കനക്കും; പാലക്കാട് ഓറഞ്ച് അലേര്‍ട്ട് 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍...

Read More >>
#thiruvananthapuram l കൈ കൂപ്പി മടക്കം; സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പ്രതികരിക്കാതെ ഇ പി

Apr 29, 2024 03:21 PM

#thiruvananthapuram l കൈ കൂപ്പി മടക്കം; സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പ്രതികരിക്കാതെ ഇ പി

കൈ കൂപ്പി മടക്കം; സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പ്രതികരിക്കാതെ ഇ പി...

Read More >>
#meppadi l കരൾ രോഗങ്ങൾക്കുള്ള പ്രത്യേക പാക്കേജുമായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ്

Apr 29, 2024 03:15 PM

#meppadi l കരൾ രോഗങ്ങൾക്കുള്ള പ്രത്യേക പാക്കേജുമായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ്

കരൾ രോഗങ്ങൾക്കുള്ള പ്രത്യേക പാക്കേജുമായി ഡോ മൂപ്പൻസ് മെഡിക്കൽ...

Read More >>
#thiruvananthapuram l ഇപി-ജാവദേക്കർ കൂടിക്കാഴ്ച ചർച്ചയാക്കി സിപിഐഎം സെക്രട്ടേറിയറ്റ്; 12 സീറ്റ് നേടുമെന്ന് വിലയിരുത്തൽ

Apr 29, 2024 02:26 PM

#thiruvananthapuram l ഇപി-ജാവദേക്കർ കൂടിക്കാഴ്ച ചർച്ചയാക്കി സിപിഐഎം സെക്രട്ടേറിയറ്റ്; 12 സീറ്റ് നേടുമെന്ന് വിലയിരുത്തൽ

ഇപി-ജാവദേക്കർ കൂടിക്കാഴ്ച ചർച്ചയാക്കി സിപിഐഎം സെക്രട്ടേറിയറ്റ്; 12 സീറ്റ് നേടുമെന്ന്...

Read More >>
Top Stories