കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ പണം വാങ്ങിയെന്ന പി വി അൻവറിന്‍റെ ആരോപണം: പ്രതിപക്ഷ നേതാവിനെതിരായ ഹർജി തള്ളി

കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ പണം വാങ്ങിയെന്ന പി വി അൻവറിന്‍റെ ആരോപണം: പ്രതിപക്ഷ നേതാവിനെതിരായ ഹർജി തള്ളി
Apr 18, 2024 11:46 AM | By sukanya

 തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ ഹർജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് തള്ളിയത്. പി വി അൻവർ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിന്റ അടിസ്ഥാനത്തിലായിരുന്നു ഹർജി. അൻവറിന്റെ ആരോപണത്തിൽ പൊതു പ്രവർത്തകൻ ഹാഫിസ് ആയിരുന്നു ഹർജി നൽകിയത്.

കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ അയൽസംസ്ഥാനങ്ങളിൽ നിന്നും ഹവാലയിലൂടെ പണം വാങ്ങിയെന്ന പി വി അൻവറിന്‍റെ ആരോപണം അന്വേഷിക്കണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം. സിൽവർ ലൈൻ പദ്ധതി നടപ്പായാല്‍ കേരളത്തിന്റെ ഐ.ടി. മേഖലയില്‍ ഉണ്ടാകാൻ പോകുന്ന കുതിച്ചുചാട്ടം ഇല്ലാതാക്കാന്‍ കോൺഗ്രസിനെ കൂട്ടുപിടിച്ച് അന്യസംസ്ഥാന കോര്‍പറേറ്റ് ഭീമന്മാരാണ് പദ്ധതി അട്ടിമറിച്ചതെന്നായിരുന്നു നിലമ്പൂര്‍ എംഎൽഎ നിയമസഭയിൽ ആരോപിച്ചത്. പ്രതിപക്ഷ നേതാവ് ഇതിനായി 150 കോടി കൈപ്പറ്റിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കെ റെയില്‍ വന്നിരുന്നെങ്കില്‍ കേരളത്തിലെ ഐ.ടി രംഗം കുതിച്ചുയരുകയും ഹൈദരാബാദിലെയും ബംഗളുരുവിലെയും ഐ.ടി ബിസിനസ് തകര്‍ന്നു പോകുമായിരുന്നുവെന്നും പറഞ്ഞ അൻവര്‍ എംഎൽഎ, കേരളത്തില്‍ നിന്നും ഓരാളെ പോലും ജോലിക്ക് കിട്ടാത്ത സ്ഥിതി ഈ പ്രദേശങ്ങളിൽ ഉണ്ടാകുമായിരുന്നു എന്നും പറഞ്ഞിരുന്നു. 2050 ആകുമ്പോള്‍ കമ്പനികള്‍ പൂട്ടിപ്പോകുമെന്ന് മനസിലാക്കിയതിനാലാണ് ഐ.ടി കമ്പനിക്കാര്‍ പ്രതിപക്ഷ നേതാവിന് 150 കോടി രൂപ നല്‍കിയെന്നാണ് പി വി അൻവർ ആരോപിച്ചത്.


Krail

Next TV

Related Stories
തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരള കോൺഗ്രസ്‌ എമ്മിന്റെ അടിത്തറ ഇളകും; മോൻസ് ജോസഫ് എംഎൽഎ

Apr 30, 2024 10:17 PM

തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരള കോൺഗ്രസ്‌ എമ്മിന്റെ അടിത്തറ ഇളകും; മോൻസ് ജോസഫ് എംഎൽഎ

തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരള കോൺഗ്രസ്‌ എമ്മിന്റെ അടിത്തറ ഇളകും; മോൻസ് ജോസഫ്...

Read More >>
മാപ്പ് പറഞ്ഞില്ലെങ്കിൽ രണ്ട് കോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

Apr 30, 2024 10:12 PM

മാപ്പ് പറഞ്ഞില്ലെങ്കിൽ രണ്ട് കോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

മാപ്പ് പറഞ്ഞില്ലെങ്കിൽ രണ്ട് കോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്...

Read More >>
ഏപ്രില്‍ മാസത്തെ റേഷൻ വിതരണം മേയ് മൂന്നുവരെ നീട്ടി

Apr 30, 2024 09:54 PM

ഏപ്രില്‍ മാസത്തെ റേഷൻ വിതരണം മേയ് മൂന്നുവരെ നീട്ടി

ഏപ്രില്‍ മാസത്തെ റേഷൻ വിതരണം മേയ് മൂന്നുവരെ...

Read More >>
സിപിഎം അഴിഞ്ഞാടാൻ നോക്കിയാൽ തിരിച്ചടിക്കും; ശോഭ സുരേന്ദ്രൻ

Apr 30, 2024 09:26 PM

സിപിഎം അഴിഞ്ഞാടാൻ നോക്കിയാൽ തിരിച്ചടിക്കും; ശോഭ സുരേന്ദ്രൻ

സിപിഎം അഴിഞ്ഞാടാൻ നോക്കിയാൽ തിരിച്ചടിക്കും; ശോഭ...

Read More >>
എയർ പിസ്റ്റളുമായി രണ്ട് പേർ പിടിയില്‍

Apr 30, 2024 09:12 PM

എയർ പിസ്റ്റളുമായി രണ്ട് പേർ പിടിയില്‍

എയർ പിസ്റ്റളുമായി രണ്ട് പേർ...

Read More >>
കാറിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു

Apr 30, 2024 09:02 PM

കാറിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു

കാറിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ ബസ് കയറി...

Read More >>
Top Stories