ഇന്ത്യ മുന്നണി അധികാരത്തിലെത്തും : സി പി ജോൺ

ഇന്ത്യ മുന്നണി അധികാരത്തിലെത്തും : സി പി ജോൺ
Apr 19, 2024 04:11 PM | By sukanya

തൃശൂര്‍: ഇന്ത്യമുന്നണി അധികാരത്തില്‍ വരാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞിരിക്കുകയാണെനന്ന് സി.എം.പി സെക്രട്ടറി സി.പി ജോണ്‍ അഭിപ്രായപ്പെട്ടു. കെ മുരളീധരന്റെ ഒല്ലൂര്‍ മണ്ഡലം പര്യടനം മദാമ്മ തോപ്പില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ ഇന്ത്യമുന്നണിക്കൊപ്പം നില്‍ക്കുന്ന ഇടതുപക്ഷത്തിന് കേരളത്തില്‍ ഒരു പ്രസക്തിയുമില്ലാതായിരിക്കുകയാണ്. ചിലര്‍ ചിഹ്നം നിലനിര്‍ത്താന്‍ വേണ്ടി മാത്രമായി മത്സരിക്കുകയാണ്. രാജ്യത്തിന്റെ മതേതര സ്വഭാവം കാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണിക്കു മാത്രമേ സാധിക്കുകയുള്ളു. ലോകത്തിനു മുന്നില്‍ ഇന്ത്യ എല്ലാ മേഖലയിലും തല കുനിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. സാമ്പത്തികമായി രാജ്യം കൂപ്പ് കുത്തിയിരിക്കുകയാണ്. പട്ടിണി കുതിച്ചുയരുകയാണ്. മാധ്യമ സ്വാതന്ത്ര്യമനുവദിക്കാത്ത രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. വികസനം പറയുന്നവര്‍ രാജ്യത്തിന്റെ പൈതൃകത്തെ തകര്‍ത്തിരിക്കുകയാണ്. പത്തുവര്‍ഷം രാജ്യം അനുഭവിച്ച കെടുതിയില്‍ നിന്നും രക്ഷ നേടാന്‍ ആഗ്രഹിക്കുന്ന ജനം ഇത്തവണ ഇന്ത്യമുന്നണിയെ അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

India Front Will Come To Power: CP John

Next TV

Related Stories
കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി

May 2, 2024 11:38 AM

കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി

കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

May 2, 2024 11:33 AM

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍...

Read More >>
കശ്‍മീരിൽ വാഹനാപകടത്തിൽ നാദാപുരം സ്വദേശി മരിച്ചു

May 2, 2024 11:12 AM

കശ്‍മീരിൽ വാഹനാപകടത്തിൽ നാദാപുരം സ്വദേശി മരിച്ചു

കശ്‍മീരിൽ വാഹനാപകടത്തിൽ നാദാപുരം സ്വദേശി മരിച്ചു...

Read More >>
കൊവിഷീൽഡ് പാർശ്വഫലം; മോദിയുടെ ഉറപ്പ് ഇതാണോയെന്ന് പ്രതിപക്ഷം

May 2, 2024 11:11 AM

കൊവിഷീൽഡ് പാർശ്വഫലം; മോദിയുടെ ഉറപ്പ് ഇതാണോയെന്ന് പ്രതിപക്ഷം

കൊവിഷീൽഡ് പാർശ്വഫലം; മോദിയുടെ ഉറപ്പ് ഇതാണോയെന്ന്...

Read More >>
ജനകീയനായ എക്സൈസ് ഉദ്യോഗസ്ഥൻ പേരാവൂർ റേഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ടർ എം പി സജീവൻ വിരമിച്ചു

May 2, 2024 10:39 AM

ജനകീയനായ എക്സൈസ് ഉദ്യോഗസ്ഥൻ പേരാവൂർ റേഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ടർ എം പി സജീവൻ വിരമിച്ചു

ജനകീയനായ എക്സൈസ് ഉദ്യോഗസ്ഥൻ പേരാവൂർ റേഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ടർ എം പി സജീവൻ...

Read More >>
ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും

May 2, 2024 10:34 AM

ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും

ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ലക്ഷം രൂപ...

Read More >>
Top Stories