കമ്പളക്കാട് ആവേശമായി പ്രിയങ്കയുടെ റോഡ്‌ഷോ

കമ്പളക്കാട് ആവേശമായി പ്രിയങ്കയുടെ റോഡ്‌ഷോ
Apr 25, 2024 06:28 AM | By sukanya

 കല്‍പ്പറ്റ: വയനാട്ടില്‍ യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശമായി പരസ്യപ്രചരണത്തിന്റെ അവസാനനാള്‍ പ്രിയങ്കാഗാന്ധിയെത്തി. കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ കമ്പളക്കാടായിരുന്നു പ്രിയങ്കയുടെ റോഡ്‌ഷോയും പൊതുയോഗവും നടത്തിയത്.

ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത റോഡ്‌ഷോയില്‍ ആവേശം വാരിവിതറിയാണ് പ്രിയങ്ക പ്രവര്‍ത്തകരെയും ജനങ്ങളെയും അഭിവാദ്യം ചെയ്തത്. ഹെലികോപ്റ്ററില്‍ സുല്‍ത്താന്‍ബത്തേരിയിലിറങ്ങിയ പ്രിയങ്ക റോഡ്മാര്‍ഗമാണ് കമ്പളക്കാട് എത്തിയത്. കമ്പളക്കാട് പള്ളിക്കുന്ന് റോഡ് ജംങ്ഷനില്‍ നിന്നും ആരംഭിച്ച റോഡ്‌ഷോ ബസ്റ്റാന്റ് പരിസരത്തെ പൊതുയോഗസ്ഥലത്താണ് അവസാനിച്ചത്. റോഡ്‌ഷോ നടന്ന വഴികള്‍ക്കിരുവശവും രാഹുല്‍ഗാന്ധിയുടെ പ്ലക്കാര്‍ഡുകളുമായി നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പ്രിയങ്കയെ കാത്തുനിന്നത്.

എല്ലാവരെയും അഭിവാദ്യം ചെയ്താണ് പ്രിയങ്ക മുന്നോട്ട് നീങ്ങിയത്. മോദിക്കെതിരെ ആഞ്ഞടിച്ച് തുടങ്ങിയ പ്രിയങ്കയുടെ പ്രസംഗം അവസാനിച്ചത് രാഹുല്‍ഗാന്ധി മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തികള്‍ അക്കമിട്ട് നിരത്തിയായിരുന്നു. രാഹുലിന്റെ രാഷ്ട്രീയം കഠിനാധ്വാനത്തിന്റേതാണെന്ന് പറഞ്ഞു തുടങ്ങിയ പ്രിയങ്ക മണ്ഡലത്തില്‍ നടപ്പിലാക്കിയ ഓരോ കാര്യങ്ങളും വിശദമായി പറഞ്ഞു. മണ്ഡലത്തിലെ വിധവകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി രാഹുല്‍ഗാന്ധി 54 വീടുകളാണ് ഇതിനകം പൂര്‍ത്തീകരിച്ച് നല്‍കിയതെന്ന് പറഞ്ഞ പ്രിയങ്ക 37 വീടുകളുടെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. 10 സ്മാര്‍ട്ട് അംഗന്‍വാടികളാണ് മണ്ഡലത്തില്‍ രാഹുല്‍ പൂര്‍ത്തിയാക്കിയത്. 154 കോടി രൂപയുടെ റോഡ് പദ്ധതികളും ഇക്കാലയളവില്‍ മണ്ഡലത്തില്‍ നടപ്പിലാക്കി. എം പിമാരുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും ഏറ്റവുമധികം പണം ചിലവഴിച്ച എം പിമാരിലൊരാള്‍ രാഹുല്‍ഗാന്ധിയാണെന്നും പ്രിയങ്ക പറഞ്ഞു.

ആദിവാസി കോളനികളില്‍ ഉള്‍പ്പെടെ കുടിവെള്ളപദ്ധതികള്‍, സ്‌കൂള്‍ ബസ്സുകള്‍, ആംബുലന്‍സുകള്‍ എന്നിങ്ങനെ നിരവധിയായ കാര്യങ്ങള്‍ക്കായാണ് ഈ തുക വിനിയോഗിച്ചത്. ബഫര്‍സോണ്‍, രാത്രിയാത്രാനിരോധനം തുടങ്ങിയ വിഷയങ്ങളില്‍ വയനാട്ടുകാര്‍ക്കൊപ്പം രാഹുലുണ്ട്. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാതയുമായി ബന്ധപ്പെട്ട വിഷയം രാഹുല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, മുഖ്യമന്ത്രിമാരുമായി സംസാരിച്ചുവെന്നും പ്രിയങ്ക പറഞ്ഞു.

വയനാടിന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും, അതിന് പരിഹാരം കാണുന്നതിനും രാഹുല്‍ഗാന്ധി എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന പ്രകടനപത്രിക യുവജനങ്ങളും, സ്ത്രീകളും, കര്‍ഷകരും ഉള്‍പ്പെടെ എല്ലാവിഭാഗം ജനങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. അധികാരത്തിലെത്തിയാല്‍ പ്രകടനപത്രികയില്‍ പറയുന്ന ഓരോ കാര്യങ്ങളും നടപ്പിലാക്കുമെന്നും അവര്‍ വ്യക്തമാക്കി. മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, എന്‍ ഡി അപ്പച്ചന്‍, സി മമ്മൂട്ടി, പി പി ആലി, ടി ഹംസ, പി ഇസ്മയില്‍ ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ പങ്കെടുത്തു.

Kalpetta

Next TV

Related Stories
#champad l ചമ്പാട് തെരുവ് നായ്ക്കളിൽ നിന്നും കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്

May 4, 2024 03:46 PM

#champad l ചമ്പാട് തെരുവ് നായ്ക്കളിൽ നിന്നും കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്

ചമ്പാട് തെരുവ് നായ്ക്കളിൽ നിന്നും കുട്ടി രക്ഷപ്പെട്ടത്...

Read More >>
#kuthuparamba l കൂത്തുപറമ്പ് ഗവൺമെന്റ്  സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി:  നിർമ്മാണ പ്രവർത്തി അന്തിമഘട്ടത്തിൽ

May 4, 2024 03:09 PM

#kuthuparamba l കൂത്തുപറമ്പ് ഗവൺമെന്റ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി: നിർമ്മാണ പ്രവർത്തി അന്തിമഘട്ടത്തിൽ

കൂത്തുപറമ്പ് ഗവൺമെന്റ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി: നിർമ്മാണ പ്രവർത്തി...

Read More >>
#payyannur l യാത്രയയപ്പ് നൽകി

May 4, 2024 02:44 PM

#payyannur l യാത്രയയപ്പ് നൽകി

യാത്രയയപ്പ്...

Read More >>
വേനൽ മഴയോടനുബന്ധിച്ചുണ്ടായ അതിശക്തമായ കാറ്റിൽ രാമച്ചിയിൽ കനത്ത കൃഷി നാശം

May 4, 2024 01:46 PM

വേനൽ മഴയോടനുബന്ധിച്ചുണ്ടായ അതിശക്തമായ കാറ്റിൽ രാമച്ചിയിൽ കനത്ത കൃഷി നാശം

വേനൽ മഴയോടനുബന്ധിച്ചുണ്ടായ അതിശക്തമായ കാറ്റിൽ രാമച്ചിയിൽ കനത്ത കൃഷി...

Read More >>
ഓൺലൈൻ തട്ടിപ്പ് ; മയ്യിൽ സ്വദേശിക്ക് വൻ തുക നഷ്ടമായി

May 4, 2024 12:16 PM

ഓൺലൈൻ തട്ടിപ്പ് ; മയ്യിൽ സ്വദേശിക്ക് വൻ തുക നഷ്ടമായി

ഓൺലൈൻ തട്ടിപ്പ് ; മയ്യിൽ സ്വദേശിക്ക് വൻ തുക...

Read More >>
കണ്ണൂർ മഹാത്മാമന്ദിരത്തിലെത്തിയാൽ ചിത്രകലയുടെ വൈവിധ്യം കാണാം

May 4, 2024 11:53 AM

കണ്ണൂർ മഹാത്മാമന്ദിരത്തിലെത്തിയാൽ ചിത്രകലയുടെ വൈവിധ്യം കാണാം

കണ്ണൂർ മഹാത്മാമന്ദിരത്തിലെത്തിയാൽ ചിത്രകലയുടെ വൈവിധ്യം കാണാം...

Read More >>
Top Stories










News Roundup