സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്

സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്
Apr 26, 2024 08:09 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മണിക്ക് തുടങ്ങുന്ന വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. രാവിലെ 5.30ഓടെ പോളിങ് ബൂത്തുകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചു. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്.

കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തൽ. കള്ളവോട്ടിന് ശ്രമം ഉണ്ടായാൽ കർശന നടപടിക്ക് തെര‍‌ഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. അറുപതിനായിരത്തിലേറെ പൊലീസുകാരെയും 62 കമ്പനി കേന്ദ്രസേനയെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം 7 ജില്ലകളിൽ പൂർണ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് പുറമെ രണ്ടാം ഘട്ടത്തിൽ 12 സംസ്ഥാനങ്ങിലും ജമ്മുവിലും ഇന്ന് വോട്ടെടുപ്പ് നടക്കും.

88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ 55 സീറ്റില്‍ ബിജെപിയും 18 സീറ്റില്‍ കോണ്‍ഗ്രസുമാണ് 2019ല്‍ വിജയിച്ചത്. എല്ലായിടത്തും വോട്ടിങ് യന്ത്രങ്ങളുടെ വിതരണം പൂർത്തിയായി.സംഘർഷങ്ങളുടെ സാഹചര്യത്തില്‍ ഔട്ടർ മണിപ്പൂരില്‍ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭൂപേഷ് ഭാഗേല്‍ , അരുണ്‍ഗോവില്‍ , ഹേമമാലിനി, വൈഭവ് ഗെലോട്ട് , ലോക്സഭ സ്പീക്കർ ഓം ബിർള കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത് എന്നിവരാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖർ.

Election

Next TV

Related Stories
#thalassery l തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി വിടവാങ്ങി

May 6, 2024 05:23 PM

#thalassery l തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി വിടവാങ്ങി

തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി...

Read More >>
#kannur  l കണ്ണൂർ മീന്തുള്ളിയിൽ ടിപ്പർ ലോറി തട്ടി വഴിയാത്രക്കാരായ രണ്ട് കുട്ടികൾക്ക് പരിക്ക്

May 6, 2024 04:56 PM

#kannur l കണ്ണൂർ മീന്തുള്ളിയിൽ ടിപ്പർ ലോറി തട്ടി വഴിയാത്രക്കാരായ രണ്ട് കുട്ടികൾക്ക് പരിക്ക്

കണ്ണൂർ മീന്തുള്ളിയിൽ ടിപ്പർ ലോറി തട്ടി വഴിയാത്രക്കാരായ രണ്ട് കുട്ടികൾക്ക് പരിക്ക്‌...

Read More >>
#wayanad l ഉത്സവപ്പറമ്പിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ച യുവാവ് കൽപ്പറ്റ പോലീസിന്റെ പിടിയിൽ

May 6, 2024 04:13 PM

#wayanad l ഉത്സവപ്പറമ്പിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ച യുവാവ് കൽപ്പറ്റ പോലീസിന്റെ പിടിയിൽ

ഉത്സവപ്പറമ്പിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ച യുവാവ് കൽപ്പറ്റ പോലീസിന്റെ...

Read More >>
#payyannur l ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയിട്ട്‌ നശിപ്പിച്ചു

May 6, 2024 02:20 PM

#payyannur l ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയിട്ട്‌ നശിപ്പിച്ചു

ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയിട്ട്‌...

Read More >>
മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടു; സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്

May 6, 2024 01:35 PM

മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടു; സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്

മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടു; സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ...

Read More >>
തലശ്ശേരി നഗരസഭ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശിയുടെ നിര്യാണത്തില്‍ സ്പീക്കര്‍ അനുശോചിച്ചു

May 6, 2024 12:42 PM

തലശ്ശേരി നഗരസഭ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശിയുടെ നിര്യാണത്തില്‍ സ്പീക്കര്‍ അനുശോചിച്ചു

തലശ്ശേരി നഗരസഭ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശിയുടെ നിര്യാണത്തില്‍ സ്പീക്കര്‍...

Read More >>
Top Stories










News Roundup