വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി
Apr 29, 2024 10:01 PM | By shivesh

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉടനില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. എന്നാല്‍, ഉപയോഗത്തില്‍ സ്വയം നിയന്ത്രണം വേണമെന്നും അദ്ദേഹം പറഞ്ഞു. ദിവസേന 110 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിക്കുന്നത്. ഒരു ട്രാന്‍സ്‌ഫോർമറില്‍നിന്നുള്ള പല കണക്ഷനില്‍നിന്നായി കൂടുതല്‍ യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുമ്ബോള്‍ അവ തകരാറിലാകുന്നതാണ് വൈദ്യുതി ഇടക്കിടെ മുടങ്ങാനുള്ള കാരണമെന്നും, അപ്രഖ്യാപിത പവര്‍കട്ടല്ലെന്നും മന്ത്രി പറഞ്ഞു.

വീടുകളില്‍ എല്ലാ റൂമിലും എ.സി വന്നതോടെ ട്രാന്‍സ്‌ഫോർമറുകള്‍ക്ക് താങ്ങാനാകുന്നതിലും കൂടുതല്‍ വൈദ്യുതി ആവശ്യമായി വരുന്നു. കരാര്‍പ്രകാരമുള്ള വൈദ്യുതി ലഭിച്ചാല്‍ മറ്റു നിയന്ത്രണങ്ങളൊന്നും നടപ്പാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വൈദ്യുതി ഉപയോഗത്തിന്റെ 20 ശതമാനം മാത്രമാണ് കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്നത്. ബാക്കി പുറത്തുനിന്ന് വാങ്ങുകയാണ്. ജലാശയങ്ങളില്‍ 34 ശതമാനം വെള്ളം മാത്രമാണ് ബാക്കിയുള്ളത്. ഇനി 90 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലം മാത്രമാണുള്ളത്. 52 മെഗാവാട്ട് വൈദ്യുതി പുറത്തുനിന്ന് വാങ്ങാൻ തീരുമാനമായി. ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കലാണ് ക്ഷാമത്തിന് പരിഹാരം. ഉഷ്ണതരംഗത്തെ തുടർന്ന് മരിച്ചവർക്കുള്ള ധനസഹായം മന്ത്രിസഭ ചര്‍ച്ചചെയ്യുമെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു.

Power supply

Next TV

Related Stories
കേളകം ഇരട്ടത്തോട് പൂട്ടിയിട്ട വീട്ടിൽ കവർച്ച.

May 16, 2024 12:15 PM

കേളകം ഇരട്ടത്തോട് പൂട്ടിയിട്ട വീട്ടിൽ കവർച്ച.

കേളകം ഇരട്ടത്തോട് പൂട്ടിയിട്ട വീട്ടിൽ...

Read More >>
ഇരിട്ടി ടൗണിൽ  കാൽനട യാത്രക്കാരൻ അജ്ഞാത വാഹനം ഇടിച്ചു മരിച്ചു

May 16, 2024 09:47 AM

ഇരിട്ടി ടൗണിൽ കാൽനട യാത്രക്കാരൻ അജ്ഞാത വാഹനം ഇടിച്ചു മരിച്ചു

ഇരിട്ടി ടൗണിൽ കാൽനട യാത്രക്കാരൻ അജ്ഞാത വാഹനം ഇടിച്ചു മരിച്ചു...

Read More >>
പ്ലസ് വൺ പ്രവേശനം മെയ് 16 മുതല്‍ 25 വരെ

May 16, 2024 08:08 AM

പ്ലസ് വൺ പ്രവേശനം മെയ് 16 മുതല്‍ 25 വരെ

പ്ലസ് വൺ പ്രവേശനം മെയ് 16 മുതല്‍ 25...

Read More >>
മ്യൂസിയം ദിനം: ചിത്രരചന മത്സരം

May 16, 2024 06:54 AM

മ്യൂസിയം ദിനം: ചിത്രരചന മത്സരം

മ്യൂസിയം ദിനം: ചിത്രരചന...

Read More >>
ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം

May 16, 2024 05:56 AM

ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം

ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍...

Read More >>
ഗതാഗതം നിരോധിച്ചു

May 16, 2024 05:50 AM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>