ഗോവ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച എഡിറ്റർക്കുള്ള പുരസ്കാരം സനൂപ് വായന്നൂരിന്

ഗോവ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച എഡിറ്റർക്കുള്ള പുരസ്കാരം സനൂപ് വായന്നൂരിന്
Jan 29, 2022 02:36 PM | By Shyam

കോളയാട് : ഗോവ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച എഡിറ്റർക്കുള്ള പുരസ്ക്കാരം കോളയാട് സ്വദേശിക്ക്. വായന്നൂർ കണ്ണമ്പള്ളിയിലെ സി.എം.സനൂപ് ആണ് ഈ നേട്ടം കരസ്ഥമാക്കിയത്. അനുരാധാ നമ്പ്യാർ സംവിധാനം ചെയ്ത 'കാവകം' എന്ന ചിത്രത്തിന്റെ എഡിറ്റിങ്ങിനാണ് പുരസ്‌ക്കാരം.

കോളയാട് ഗ്രാമപഞ്ചായത്തിന് വേണ്ടി ജിത്തു കോളയാട് സംവിധാനം ചെയ്ത 'കാവേ പൊലി' എന്ന ഡോക്യൂമെന്ററിയുടെ സംവിധാന സഹായിയായി ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ച സനൂപ് ഇതിനകം നിരവധി ഹ്രസ്വചിത്രങ്ങൾക്കും ഡോക്യൂമെന്ററികൾക്കും പരസ്യചിത്രങ്ങൾക്കും എഡിറ്റിങ് നിർവഹിച്ചിട്ടുണ്ട്. എ.കെ.പി.എ. സംസ്ഥാന ഡോകുമെന്ററി അവാർഡ് നേടിയ 'നിഴലാട്ടം', മലബാർ കാൻസർ സെന്റർ നിർമ്മിച്ച 'U-TURN' തുടങ്ങി ശ്രദ്ധേയമായ ഒട്ടേറെ ചിത്രങ്ങളുടെ പിന്നണിയിൽ അദ്ദേഹത്തിന്റെ കരസ്പർശമുണ്ട്.

തലശ്ശേരി " PENCIL HUT"ലെ മുഖ്യ എഡിറ്റർ ആയ സനൂപ് കോളയാട് പഞ്ചായത്തിലെ വായന്നൂർ കണ്ണമ്പള്ളിയിലെ പരേതനായ വേലാണ്ടി ചാത്തുക്കുട്ടിയുടെ പൌത്രനും, ചെന്നൈയിലുള്ള സോമസുന്ദരത്തിന്റെയും പ്രേമയുടെയും മകനുമാണ്.

Goa International Short Film Festival

Next TV

Related Stories
ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70% പോളിങ്ങ്

Apr 27, 2024 06:41 AM

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70% പോളിങ്ങ്

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70%...

Read More >>
സാങ്കേതിക തകരാര്‍: ഇ വി എം മെഷീനുകള്‍ മാറ്റി സ്ഥാപിച്ചു

Apr 27, 2024 06:26 AM

സാങ്കേതിക തകരാര്‍: ഇ വി എം മെഷീനുകള്‍ മാറ്റി സ്ഥാപിച്ചു

സാങ്കേതിക തകരാര്‍: ഇ വി എം മെഷീനുകള്‍ മാറ്റി...

Read More >>
ചരിത്രം വഴിമാറി!! 262 ചെയ്സ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിങ്‌സ്

Apr 26, 2024 11:31 PM

ചരിത്രം വഴിമാറി!! 262 ചെയ്സ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിങ്‌സ്

ചരിത്രം വഴിമാറി!! 262 ചെയ്സ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിങ്‌സ്...

Read More >>
പത്ത് വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ

Apr 26, 2024 10:27 PM

പത്ത് വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ

പത്ത് വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ...

Read More >>
രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; പിവി അൻവറിനെതിരെ കേസ്

Apr 26, 2024 10:24 PM

രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; പിവി അൻവറിനെതിരെ കേസ്

രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; പിവി അൻവറിനെതിരെ കേസ്...

Read More >>
സംസ്ഥാനത്ത് വോട്ടിങ്ങിനിടെ ഒന്‍പത് പേര്‍ കുഴഞ്ഞുവീണു മരിച്ചു

Apr 26, 2024 10:18 PM

സംസ്ഥാനത്ത് വോട്ടിങ്ങിനിടെ ഒന്‍പത് പേര്‍ കുഴഞ്ഞുവീണു മരിച്ചു

സംസ്ഥാനത്ത് വോട്ടിങ്ങിനിടെ ഒന്‍പത് പേര്‍ കുഴഞ്ഞുവീണു...

Read More >>
Top Stories