കേളകം: ലൈബ്രറി കൗൺസിൽ ജില്ലാ പദ്ധതിയുടെ ഭാഗമായി കേളകം ഇ എം എസ് സ്മാരക ലൈബ്രറിക്ക് നൽകുന്ന മൈക്ക് സെറ്റ് കൈമാറി. കേളകം നായനാർ സ്മാരക ഹാളിൽ നടന്ന പരിപാടി സംസ്ഥാന ലൈബ്രറി കൗൺസിലംഗം കെ.എ. ബഷീർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അധ്യക്ഷനായിരുന്നു. പേരാവൂർ റീജിയണൽ ബാങ്ക് പ്രസിഡണ്ട് വി.ജി.പത്മനാഭൻ, ലൈബ്രറി സെക്രട്ടറി കെ.പി ഷാജി, ലൈബ്രേറിയൻഅമ്പിളി കെ.പി. എന്നിവർ പ്രസംഗിച്ചു.
Mike handed the set to the library