ഭരണവിരുദ്ധ വികാരമായിരുന്നെങ്കില്‍ ഞാനും തോല്‍ക്കുമായിരുന്നില്ലേ?”; അലംഭാവവും അമിത ആത്മവിശ്വാസവും തിരിച്ചടിയായെന്ന് സജി ചെറിയാന്‍

ഭരണവിരുദ്ധ വികാരമായിരുന്നെങ്കില്‍ ഞാനും തോല്‍ക്കുമായിരുന്നില്ലേ?”; അലംഭാവവും അമിത ആത്മവിശ്വാസവും തിരിച്ചടിയായെന്ന് സജി ചെറിയാന്‍
May 5, 2026 03:29 PM | By Remya Raveendran

ആലപ്പുഴ:  നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ പരാജയം അംഗീകരിക്കുന്നുവെന്ന് സജി ചെറിയാൻ. പരാജയത്തെക്കുറിച്ച് ആഴത്തിൽ പരിശോധിക്കും. ആരുടേയും മേൽ പഴിചാരുന്നില്ല. തുറന്ന ചർച്ചകൾ ഉണ്ടാകും. തിരുത്തിലിലൂടെ തിരിച്ചുവരും. ഭരണവിരുദ്ധ വികാരമില്ലെന്നും അങ്ങനെയുണ്ടായിരുന്നെങ്കിൽ ഞാനും തോൽക്കുമായിരുന്നു എന്നും സജി ചെറിയാൻ പറഞ്ഞു.തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ബിജെപി ധാരണ ഉണ്ടായിട്ടുണ്ട്. അമ്പലപ്പുഴയും ചെങ്ങന്നൂരും ബിജെപിയുടെ വോട്ട് കുറഞ്ഞു. ബിജെപി ജയിച്ചിടത്ത് യുഡിഎഫിനും വോട്ടും കുറഞ്ഞു. എല്‍ഡിഎഫ് ന്യൂനപക്ഷ വിരുദ്ധമാണെന്ന പ്രചാരണം ഫലം കണ്ടു. മൈല്‍ക്കുറ്റിക്ക് പോലും പണം കൊടുത്തു എന്നതാണ് സാഹചര്യം എന്നും സജി ചെറിയാന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും പണം ഒഴുക്കി. സര്‍ക്കാരിന്റെ വികസനം ജനങ്ങളില്‍ എത്തിയില്ല. അലംഭാവവും അമിത ആത്മവിശ്വാസവും തിരിച്ചടിയായെന്നും സജി ചെറിയാന്‍ പറഞ്ഞു.

വോട്ട് ചെയ്ത ജനങ്ങള്‍ ആറുമാസത്തിനകം യുഡിഎഫിനെ തള്ളിപ്പറയും. ബിജെപി വിജയം ആശങ്കയുണ്ടാകുന്നു. വര്‍ഗീയ വിഭജനം ഉണ്ടാക്കാന്‍ ലീഗും ബിജെപിയും ശ്രമിക്കും. പ്രതിപക്ഷ നേതാവിനെ നാളെ തീരുമാനിക്കും. അമ്പലപ്പുഴ ഉള്‍പ്പടെയുള്ള മണ്ഡലങ്ങളിലെ പരാജയം പരിശോധിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.വികസനം ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ചര്‍ച്ചയായത് വിവാദങ്ങളാണ്. മാധ്യമങ്ങളുടെ സ്വാധീനം എല്‍ഡിഎഫിന്റെ പരാജയത്തിന് കാരണമായി. പരാജയത്തെക്കുറിച്ച് എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും കൃഷ്ണന്‍ കുട്ടി പറഞ്ഞു.

Sajicheriyan

Next TV

Related Stories
കോൺഗ്രസ് മുന്നോട്ടുവച്ച ആവശ്യത്തോട് വിജയ് സമ്മതമറിയിച്ചു? ടിവികെ സഖ്യസർക്കാരിൽ 2 മന്ത്രിസ്ഥാനം കിട്ടിയേക്കും

May 5, 2026 02:55 PM

കോൺഗ്രസ് മുന്നോട്ടുവച്ച ആവശ്യത്തോട് വിജയ് സമ്മതമറിയിച്ചു? ടിവികെ സഖ്യസർക്കാരിൽ 2 മന്ത്രിസ്ഥാനം കിട്ടിയേക്കും

കോൺഗ്രസ് മുന്നോട്ടുവച്ച ആവശ്യത്തോട് വിജയ് സമ്മതമറിയിച്ചു? ടിവികെ സഖ്യസർക്കാരിൽ 2 മന്ത്രിസ്ഥാനം...

Read More >>
കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം; ഹൈക്കമാന്‍ഡിന് മുന്നിൽ വൻ വെല്ലുവിളി, കെസി വേണുഗോപാലിന്‍റെ കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ തീരുമാനം നിര്‍ണായകം

May 5, 2026 02:43 PM

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം; ഹൈക്കമാന്‍ഡിന് മുന്നിൽ വൻ വെല്ലുവിളി, കെസി വേണുഗോപാലിന്‍റെ കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ തീരുമാനം നിര്‍ണായകം

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം; ഹൈക്കമാന്‍ഡിന് മുന്നിൽ വൻ വെല്ലുവിളി, കെസി വേണുഗോപാലിന്‍റെ കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ തീരുമാനം...

Read More >>
തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരം; സിപിഐ മുഖപത്രം

May 5, 2026 02:22 PM

തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരം; സിപിഐ മുഖപത്രം

തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരം; സിപിഐ...

Read More >>
മുഖ്യമന്ത്രി തിരുവനന്തപുരത്ത് , ഇനി താമസം ചിന്താ ഫ്ളാറ്റ് മുറിയിൽ

May 5, 2026 02:11 PM

മുഖ്യമന്ത്രി തിരുവനന്തപുരത്ത് , ഇനി താമസം ചിന്താ ഫ്ളാറ്റ് മുറിയിൽ

മുഖ്യമന്ത്രി തിരുവനന്തപുരത്ത് , ഇനി താമസം ചിന്താ ഫ്ളാറ്റ്...

Read More >>
കൂത്ത്പറമ്പിൽ ജയന്തി രാജനെ തോൽപ്പിച്ചത് നേതാക്കൾ: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ പ്രകടനം

May 5, 2026 02:06 PM

കൂത്ത്പറമ്പിൽ ജയന്തി രാജനെ തോൽപ്പിച്ചത് നേതാക്കൾ: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ പ്രകടനം

കൂത്ത്പറമ്പിൽ ജയന്തി രാജനെ തോൽപ്പിച്ചത് നേതാക്കൾ: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ...

Read More >>
സ്വന്തം ബൂത്തില്‍ പോലും മധുസൂദനന് രക്ഷയുണ്ടായില്ല; പയ്യന്നൂരിൽ ധനരാജിന്റെ നാട്ടിലും CPIMൽ വന്‍ വോട്ട് ചോർച്ച

May 5, 2026 01:56 PM

സ്വന്തം ബൂത്തില്‍ പോലും മധുസൂദനന് രക്ഷയുണ്ടായില്ല; പയ്യന്നൂരിൽ ധനരാജിന്റെ നാട്ടിലും CPIMൽ വന്‍ വോട്ട് ചോർച്ച

സ്വന്തം ബൂത്തില്‍ പോലും മധുസൂദനന് രക്ഷയുണ്ടായില്ല; പയ്യന്നൂരിൽ ധനരാജിന്റെ നാട്ടിലും CPIMൽ വന്‍ വോട്ട്...

Read More >>
Top Stories

News Roundup