കണ്ണൂർ : ഓൺലൈനിലൂടെയുള്ള പശു വിൽപ്പനയുടെ പേരിൽ തട്ടിപ്പ്. കണ്ണൂർ മട്ടന്നൂർ സ്വദേശിക്ക് ഒരു ലക്ഷം രൂപ നഷ്ടമായി. സംഭവത്തിൽ കണ്ണൂർ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.മട്ടന്നൂർ കുമ്മാനം സ്വദേശി റഫീഖ് യൂട്യൂബിലൂടെയാണ് പശുവിനെ വിൽപ്പനക്കുള്ള പരസ്യം കണ്ടത്.
വീഡിയോയിൽ ഉള്ള നമ്പറിൽ ബന്ധപ്പെട്ടു.. രാജസ്ഥാനിലെ സംഘമാണ് കച്ചവടത്തിന്റെ മറുവശത്ത്. 10 പശുക്കളും രണ്ട് എരുമയും അടക്കം 5.60 ലക്ഷം രൂപക്ക് കച്ചവടം ഉറപ്പിച്ചു. എല്ലാം വാട്സാപ്പിലൂടെ
ഒരു ലക്ഷം രൂപയാണ് അഡ്വാൻസായി ആവശ്യപ്പെട്ടത്. ബിൽ അയച്ചു തന്നതോടെ റഫീഖ് അഡ്വാൻസ് തുക നൽകി.. എന്നാൽ ഏറെ വൈകാതെ ഇത് തട്ടിപ്പാണെന്ന് റഫീഖിന് ബോധ്യമായി.
കണ്ണൂർ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.. പല നമ്പറുകളിലായി വലിയ സംഘമാണ് ഓൺലൈൻ പശു വിൽപ്പനയുടെ പേരിലുള്ള തട്ടിപ്പിന് പിന്നിലുള്ളത്..
Kannur