വയനാട്ടിൽ കനത്ത വേനൽമഴ തുടരുന്നു; ഒപ്പം ഇടിയും കാറ്റും, സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

വയനാട്ടിൽ കനത്ത വേനൽമഴ തുടരുന്നു; ഒപ്പം ഇടിയും കാറ്റും, സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത
Apr 8, 2025 04:13 PM | By Remya Raveendran

കൽപ്പറ്റ: വയനാട്ടിൽ കനത്ത വേനൽ മഴ തുടരുന്നു. വൈകിട്ട് മൂന്നുമണിയോടെയാണ് മഴ തുടങ്ങിയത്. ഇടിയും കാറ്റോടും കൂടിയാണ് മഴയാണ് പെയ്യുന്നത്. അതേസമം, മഴ ശക്തമാണെങ്കിലും മഴക്കടുതികൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്കാണ് സാധ്യത.

തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 48 മണിക്കൂറിൽ ഈ ന്യൂനമർദ്ദം വടക്ക് ദിശയിൽ സഞ്ചരിക്കും. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്.

ഉഷ്ണ തരം​ഗ സാധ്യത ദില്ലിയിൽ യെല്ലോ അലർട്ട്

ഉഷ്ണ തരംഗം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ദില്ലിയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തിയതോടെയാണ് ദില്ലിയിൽ അടുത്ത രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ വരെ ഉഷ്ണതരംഗം തുടരും, പിന്നീട് താപനില സാധാരണ നിലയിൽ എത്തും. ദില്ലിക്ക് പുറമേ ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകി. ചൂട് കൂടുന്ന സാഹചര്യത്തിൽ പുറത്ത് ജോലി ചെയ്യുന്ന ആളുകൾ മുൻകരുതൽ എടുക്കണം എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.

Sammerrain

Next TV

Related Stories
വഖഫ് നിയമഭേദഗതി: സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

Apr 17, 2025 11:11 AM

വഖഫ് നിയമഭേദഗതി: സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

വഖഫ് നിയമഭേദഗതി: സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്...

Read More >>
ഹോട്ടലിൽ വെച്ച് ലഹരി ഉപയോഗിക്കുന്നുവെന്ന് രഹസ്യ വിവരം; പൊലീസ് പരിശോധന, ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി

Apr 17, 2025 10:51 AM

ഹോട്ടലിൽ വെച്ച് ലഹരി ഉപയോഗിക്കുന്നുവെന്ന് രഹസ്യ വിവരം; പൊലീസ് പരിശോധന, ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി

ഹോട്ടലിൽ വെച്ച് ലഹരി ഉപയോഗിക്കുന്നുവെന്ന് രഹസ്യ വിവരം; പൊലീസ് പരിശോധന, ഷൈൻ ടോം ചാക്കോ...

Read More >>
യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി ഇന്ന് പെസഹാ വ്യാഴം

Apr 17, 2025 10:05 AM

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി ഇന്ന് പെസഹാ വ്യാഴം

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി ഇന്ന് പെസഹാ വ്യാഴം...

Read More >>
സൺഡേ ക്ലാസിലും മദ്രസയിലും ലഹരി വിരുദ്ധ പ്രചാരണം നടത്തും; ലഹരിക്കെതിരെ വിപുലമായ പ്രചാരണമെന്ന് മുഖ്യമന്ത്രി

Apr 17, 2025 05:25 AM

സൺഡേ ക്ലാസിലും മദ്രസയിലും ലഹരി വിരുദ്ധ പ്രചാരണം നടത്തും; ലഹരിക്കെതിരെ വിപുലമായ പ്രചാരണമെന്ന് മുഖ്യമന്ത്രി

സൺഡേ ക്ലാസിലും മദ്രസയിലും ലഹരി വിരുദ്ധ പ്രചാരണം നടത്തും; ലഹരിക്കെതിരെ വിപുലമായ പ്രചാരണമെന്ന്...

Read More >>
'സമദർശിനി ബാലവേദി രജത ജൂബിലി' പിറന്നാൾ സമ്മാന പദ്ധതി ഉദ്ഘാടനം ചെയ്തു

Apr 17, 2025 05:14 AM

'സമദർശിനി ബാലവേദി രജത ജൂബിലി' പിറന്നാൾ സമ്മാന പദ്ധതി ഉദ്ഘാടനം ചെയ്തു

"സമദർശിനി ബാലവേദി രജത ജൂബിലി" പിറന്നാൾ സമ്മാന പദ്ധതി ഉദ്ഘാടനം...

Read More >>
ആധാരങ്ങളിൽ വില കുറച്ചു കാണിച്ച കേസുകൾ: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി

Apr 17, 2025 05:10 AM

ആധാരങ്ങളിൽ വില കുറച്ചു കാണിച്ച കേസുകൾ: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി

ആധാരങ്ങളിൽ വില കുറച്ചു കാണിച്ച കേസുകൾ: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി...

Read More >>
Top Stories

News Roundup