തിരുവനന്തപുരം: ആധാരങ്ങളില്‍ വിലകുറച്ച് കാണിച്ച് രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട് ചെയ്ത അണ്ടര്‍വാല്യുവേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനായി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സെറ്റില്‍മെന്റ് സ്‌കീം, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി എന്നിവയുടെ കാലാവധി നീട്ടി. 1986 മുതല്‍ 2017 മാര്‍ച്ച് വരെയും 2017 ഏപ്രില്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള അണ്ടര്‍വാല്യുവേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള സെറ്റില്‍മെന്റ് സ്‌കീം, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി എന്നിവയുടെ കാലാവധി മാര്‍ച്ച് 31 ന് അവസാനിച്ചിരുന്നു.
ഇത് ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഈ പദ്ധതികളുടെ ആനുകൂല്യം കൂടുതല്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് കാലാവധി നീട്ടിയത്. ഈ കാലയളവുകളില്‍ രജിസ്റ്റര്‍ ചെയ്തതും അണ്ടര്‍വാല്യുവേഷന്‍ നടപടികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമായ കേസുകള്‍ക്ക് പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതാണെന്ന് രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ അറിയിച്ചു.
Thiruvanaththapuram