ദിവ്യ എസ് അയ്യര്‍ക്കെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

ദിവ്യ എസ് അയ്യര്‍ക്കെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്
Apr 18, 2025 06:26 PM | By sukanya

കണ്ണൂര്‍: ദിവ്യ എസ് അയ്യര്‍ക്കെതിരെ സര്‍വീസ് ചട്ടം ലംഘിച്ചെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്.  സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് തെരഞ്ഞെടുക്കപ്പെട്ടതിനെ സമൂഹമാധ്യങ്ങളില്‍ അഭിനന്ദിച്ച് പോസ്റ്റിട്ട വിഴിഞ്ഞം തുറമുഖ എംഡിയും ഐഎഎസ് ഉദ്യോഗസ്ഥയുമായ ദിവ്യ എസ് അയ്യര്‍ക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍ ചീഫ് സെക്രട്ടറി, കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

ഐഎഎസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാണ് പരാതി. ദിവ്യ എസ് അയ്യരുടെ സമൂഹമാധ്യമ പോസ്റ്റ്, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടാകേണ്ട രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്താന്‍ പാടില്ല. രാഗേഷിനെ പുകഴ്ത്തിക്കൊണ്ടുള്ള ദിവ്യയുടെ പോസ്റ്റ് ഐഎഎസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട 1968 ലെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം 5 ന് എതിരാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

രാഗേഷിനെ പുകഴ്ത്തിയതില്‍ ദിവ്യ എസ് അയ്യരെ വിമര്‍ശിച്ച് നേരത്തെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ പാദസേവ ചെയ്യുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം.

divya s iyer

Next TV

Related Stories
AISF കണ്ണൂർ ജില്ല സമ്മേളനത്തിന്റെ  ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു

Apr 19, 2025 03:38 PM

AISF കണ്ണൂർ ജില്ല സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു

AISF കണ്ണൂർ ജില്ല സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം...

Read More >>
പറശ്ശിനിക്കടവിൽ  'വേനൽത്തുമ്പികൾ 'പരിശീലന ക്യാമ്പിനു തുടക്കമായി

Apr 19, 2025 03:05 PM

പറശ്ശിനിക്കടവിൽ 'വേനൽത്തുമ്പികൾ 'പരിശീലന ക്യാമ്പിനു തുടക്കമായി

പറശ്ശിനിക്കടവിൽ 'വേനൽത്തുമ്പികൾ 'പരിശീലന ക്യാമ്പിനു...

Read More >>
ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Apr 19, 2025 02:57 PM

ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ...

Read More >>
നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

Apr 19, 2025 02:47 PM

നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ...

Read More >>
നാല് വയസുകാരൻ്റെ ദാരുണ മരണം; അപകടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക വിലയിരുത്തൽ

Apr 19, 2025 02:28 PM

നാല് വയസുകാരൻ്റെ ദാരുണ മരണം; അപകടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക വിലയിരുത്തൽ

നാല് വയസുകാരൻ്റെ ദാരുണ മരണം; അപകടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക...

Read More >>
കോട്ടയത്ത് ആത്മഹത്യ ചെയ്ത ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന്

Apr 19, 2025 02:06 PM

കോട്ടയത്ത് ആത്മഹത്യ ചെയ്ത ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന്

കോട്ടയത്ത് ആത്മഹത്യ ചെയ്ത ജിസ്മോളുടെയും മക്കളുടെയും സംസ്കാരം...

Read More >>
Top Stories

News Roundup