കൊളക്കാട്: കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു. സ്കൂൾ മാനേജർ ഫാ തോമസ് പട്ടാംകുളം കായിക പരിശീലനം ഉദ്ഘാടനം ചെയ്തു. അസി. മാനേജർ ഫാ നിധിൻ തകിടിയേൽ അധ്യക്ഷപദം അലങ്കരിച്ചു സംസാരിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു എൻ വി, കായികാധ്യാപിക അനുപ്രിയ വി ജോയ്, റീഗോ തോമസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു..
ഏപ്രിൽ 8 മുതൽ 30 വരെ രാവിലെ 7 മണി മുതൽ 9.30 വരെയാണ് പരിശീലനം. പരിശീലനത്തിന് നേതൃത്വം കൊടുക്കുന്നത് ഹൈസ്കൂളിലെ കായികാധ്യാപിക അനുപ്രിയ .
Kolakkad