കോഴിക്കോട് : സര്‍ സയ്യിദ് കോളജ് വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് സര്‍ സയ്യിദ് കോളജ് മാനേജ്മെന്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ആയുധമാക്കി തളിപ്പറമ്പ് ജമാ അത്ത് പള്ളി വഖഫ് ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് നരിക്കോട്ട് ഇല്ലം. നരിക്കോട്ട് ഏറ്റിശ്ശേരി ഇല്ലം കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ.
തളിപ്പറമ്പില്‍ വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ച, സര്‍ സയ്യിദ് കോളജ് നിലനില്‍ക്കുന്നതുള്‍പ്പെടെയുള്ള 600 ഏക്കറോളം ഭൂമി നരിക്കോട്ട് ഇല്ലത്തിന്റേതാണെന്നാണ് അവകാശികള്‍ പറയുന്നത്. പൂര്‍വികര്‍ വാക്കാല്‍ ലീസിന് നല്‍കിയതാണ് വഖഫ് ബോര്‍ഡ് ഇപ്പോള്‍ അവകാശമുന്നയിക്കുന്ന ഭൂമിയെന്നാണ് നരിക്കോട്ട് ഇല്ലത്തിന്റെ വാദം. സര്‍ സയ്യിദ് കോളജ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.
Narikot Illam staked claim on Waqf land