കണ്ണൂർ : രാത്രി കാല മൃഗചികിത്സ സേവനം വീട്ടുപടിക്കല്‍ പദ്ധതിയുടെ ഭാഗമായി ഇരിക്കൂര്‍, തളിപ്പറമ്പ്, കൂത്തുപറമ്പ്, പേരാവൂര്‍, തലശ്ശേരി, കണ്ണൂര്‍ ബ്ലോക്കുകളില്‍ വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറ് വരെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് 90 ദിവസത്തേക്ക് വെറ്ററിനറി ഡോക്ടറെ (ബിവിഎസ്സി ആന്റ് എഎച്ച്) നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം കെ.വി.സി രജിസ്ടേഷന്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം ഏപ്രില്‍ പത്തിന് രാവിലെ 11 ന് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിന് അടുത്തുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് എത്തണം.ഫോണ്‍: 04972700267
Appoinment