കൊട്ടിയൂർ: മാനന്തവാടി - മട്ടന്നൂർ വിമാനത്താവള റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കൽ വിഷയവുമായി ബന്ധപ്പെട്ട് സാമൂഹ്യ ആഘാത പഠന റിപ്പോർട്ടിന്മേൽ വിദഗ്ദ്ധസമിതി അന്തിമ റിപ്പോർട്ടും പുറത്തിറങ്ങിയതോടെ റിപോർട്ടറിലെ നഷ്ടപരിഹാര മാനദണ്ഡങ്ങളും ചർച്ച ചെയ്യപ്പെടുകയാണ്. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ, കേളകം, കണിച്ചാർ, മണത്തണ, വെള്ളർവള്ളി, കൊളാരി, പഴശ്ശി, തോലമ്പ്ര, ശിവപുരം എന്നീ വില്ലേജുകളിൽ കടന്നു പോകുന്ന നിർദ്ദിഷ്ട പദ്ധതി 2568 കൈവശ ഭൂമിയെയാണ് ബാധിക്കുന്നത്. ഭൂമി ഏറ്റെടുക്കലിൽ 2013 ലെ നഷ്ട്ടപരിഹാര മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ന്യായമായ നഷ്ട്ടപരിഹാരം ഉറപ്പാക്കിയ ശേഷമേ പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങാൻ പാടുള്ളു എന്നും വിദഗ്‌ദ്ധ സമിതി ശുപാർശ ചെയുന്നുണ്ട്. എന്നാൽ 2013 ലെ ഈ നഷ്ട്ടപരിഹാര മാനദണ്ഡങ്ങൾ കാലഹരണപ്പെട്ടതാണെന്നും 12 വർഷം പിന്നിട്ട നിലവിലെ സാഹചര്യത്തിൽ ഇപ്പോഴത്തെ ഉപഭോകൃത സൂചിക പ്രകാരമുള്ള നഷ്ട്ടപരിഹാരവും, 2025 വർഷ പ്രകാരം വസ്തുവകകളുടെ മൂല്യനിർണ്ണയവും ലഭിക്കുമെന്ന് ഉറപ്പാക്കണമെന്ന് മട്ടന്നൂർ മാനന്തവാടി എയർപോർട്ട് റോഡ് ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു. വിദഗ്ദ്ധ സമതിയോഗത്തിൽ പങ്കെടുത്തിരിക്കുന്ന ഏതെങ്കിലും ജനപ്രതിനിധികൾ അക്കാര്യം ഉറപ്പുവരുത്തിയിട്ടുണ്ടോ എന്നും റോഡ് ആക്ഷൻ കമ്മറ്റി കൺവീനർ ബോബി സിറിയക്ക് ചോദിക്കുന്നു.
അതേസമയം ജനപ്രതിനിധികൾ ഉൾപ്പെട്ട വിദഗ്ധ സമിതി തയാറാക്കിയ അന്തിമ റിപ്പോർട്ട് ജില്ലാ കലക്ടർക്ക് സമർപ്പിച്ചു. അനൗദ്യോഗിക സാമൂഹിക ശാസ്ത്ര ജ്ഞനായ ഡോക്ടർ സുനിൽകുമാർ യെമ്മൻ ചെയർമാനായ സമിതിയാണ് റിപ്പോർട്ട് ജില്ലാ കലക്ടർക്ക് സമർപ്പിച്ചത്. 84.906 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കുവേണ്ടി ഏറ്റെടുക്കേണ്ടത്.
Kannur-Mananthavadi airport road