തളിപ്പറമ്പ് : തളിപ്പറമ്പ് നഗരത്തിലെത്തുന്നവർക്ക് ദാഹമകറ്റാൻ ഖത്തർ കെ എം സി സി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തണ്ണീർപന്തൽ ഒരുക്കി.മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.
ഏട്ടാം വർഷമാണ് ഖത്തർ കെ എം സി സി യുടെ നേതൃത്വത്തിൽ തണ്ണീർ പന്തൽ ഒരുക്കുന്നത്. മലയോര മേഖലയിൽ നിന്നുൾപ്പെടെ തളിപ്പറമ്പ് നഗരത്തിൽ എത്തുന്നവർക്ക് ആശ്വാസമാണ് ഈ തണ്ണീർ പന്തൽ. ബസ്റ്റാന്റിൽ പ്രത്യേകം തയ്യാറാക്കിയ തണ്ണീർ പന്തലിൽ രാവിലെ 10 മുതൽ ഉച്ചക്ക് 2 മണിവരെ ദാഹജലം വിതരണം ചെയ്യും.
ഖത്തർ കെ എം സി സിമണ്ഡലം കോ ഓർഡിനേറ്റർസിമുഹമദ്സിറാജ്അധ്യക്ഷനായി.ഇബ്രാഹിം കുട്ടി തിരുവട്ടൂർ,സി പി വി അബ്ദുളള,പി സി നസീർ,പി മുഹമ്മദ് ഇഖ്ബാൽ,സി ഉമ്മർ,കെ വി അബൂബക്കർ ഹാജി, തുടങ്ങിയവർ സംസാരിച്ചു.
Thanneerpanthal