കോഴിക്കോട്: വടകര മണിയൂരിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് 5 വയസുകാരനു ദാരുണാന്ത്യം. കരുവഞ്ചേരിയിലാണ് സംഭവം. നിവാൻ ആണ് മരിച്ചത്. വീടിനടുത്തുള്ള പറമ്പിൽ കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. നിവാനൊപ്പം മറ്റൊരു കുട്ടിയും കിണറ്റിൽ വീണിരുന്നു. എന്നാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടി കൽപ്പടവുകളിൽ പിടിച്ചു നിന്നു രക്ഷപ്പെടുകയായിരുന്നു.
5-year-old boy dies after falling into well in Vadakara