ചെടിക്കുളം : ആറളം ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചെടിക്കുളം മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് അധ്യക്ഷനായി .ചെടിക്കുളം വാർഡ് മെമ്പർ ഇ.പി. മേരിക്കുട്ടി സ്വാഗതം . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസിമോൾ കെ ജെ , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസഫ് അന്തിയാംകുളം , സുധാകരൻ ,ഇ.ജി.സുകുമാരൻ, വിജി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
Chedikkulamministedium