ഇരിട്ടി : ഐ സി ഡി എസ് ഇരിക്കൂറും , പടിയൂർ - കല്യാട് ഗ്രാമ പഞ്ചായത്തും സംയുക്തമായി പോഷൺ പക്വഡയുടെ ഭാഗമായി ദമ്പതി സംഗമം സംഘടിപ്പിച്ചു.
നിടിയോടിയിൽ വായന ശാലയിൽ നടന്ന സംഗമം പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. തങ്കമണി ഉദ്ഘാടനം ചെയ്തു . ഐസിഡിഎസ് സൂപ്പർവൈസർ പി. ഷൈമ അധ്യക്ഷത വഹിച്ചു . എം. സെമീന , ലിസമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു . ഡോ അനൂപ് ടി ജോർജ്( മെഡിക്കൽ ഓഫീസർ ആയുഷ്, പി എച്ച് സി ബ്ലാത്തൂർ)ക്ലാസ് എടുത്തു .
Couplemeeting