ഇരിട്ടി : പായം ഗ്രാമ പഞ്ചായത്ത് ഗ്രീൻ പോലീസിനുള്ള സർട്ടിഫിക്കറ്റ് വിതരണവും പുതിയ ബാച്ചിൻ്റെ ടാഗ് കോട്ട് വിതരണവും മികച്ച സ്കൂളുകൾക്കുള്ള അവാർഡും കേഡറ്റുകളുടെ സാക്ഷ്യപത്രവിതരണവും പഞ്ചായത്ത് ഹാളിൽ വച്ച് പ്രസിഡൻ്റ് പി. രജനി നിർവ്വഹിച്ചു വൈസ് പ്രസിഡൻ്റ് അഡ്വ . എം വിനോദ്കുമാർ അധ്യക്ഷത വഹിച്ചു .
ഹരിതകേരളമിഷൻ ജില്ലാ കോർഡിനേറ്റർ സോമശേഖരൻ മുഖ്യാതിഥിയായി . വികസന കാര്യ സ്റ്റാൻൻ്റിംഗ് ചെയർപേഴ്സൻ പി.എൻ. ജെസ്സി , റിസോഴ്സ് പേഴ്സൻ ജയപ്രകാശ് പന്തക്ക പഞ്ചായത്ത് അംഗങ്ങളായ ബിജു കോങ്ങാടൻ ,സൂര്യ വിനോദ്, പക്ഷജാക്ഷി , അനിൽ എം കൃഷ്ണൻ ,അസി സെക്രട്ടറി സന്തോഷ് എന്നിവർ പ്രസംഗിച്ചു . പഞ്ചായത്തിലെ സ്കൂളുകളിൽ എല്ലാ നിന്നും ജി പി സി അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
Iritty