ദേശീയപാത നിർമാണത്തിലെ അപാകത; കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി

ദേശീയപാത നിർമാണത്തിലെ അപാകത; കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി
May 24, 2025 02:25 PM | By Remya Raveendran

തിരുവനന്തപുരം :   ദേശീയ പാത നിർമാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്ച നടത്താൻ ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ 3,4 തീയതികളിലാണ് കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നത്. ദേശീയ പാത നിർമാണത്തിലെ പാകപ്പിഴകൾ വലിയ രാഷ്ട്രീയ ചർച്ചകൾക് ഇടം പിടിച്ച സാഹചര്യത്തിലാണ് നിർണായക കൂടിക്കാഴ്‌ചയ്‌ക്കായി മുഖ്യമന്ത്രി ഡൽഹിയിലേക്ക് പോകുന്നത്. മാത്രമല്ല വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്ര സഹായത്തെ കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായും അദ്ദേഹം സംസാരിക്കും.

മലപ്പുറം കൂരിയാട് ദേശീയപാത നിര്‍മാണത്തിനിടെയുണ്ടായ തകര്‍ച്ചയിൽ നിര്‍മാണ കമ്പനിയായ കെഎൻആര്‍സി വീഴ്ച സമ്മതിച്ചിരുന്നു. കൂരിയാട് ദേശീയപാത ഡിസൈനിൽ പാളിച്ച വന്നെന്ന് കെഎൻആര്‍ കണ്‍സ്ട്രക്ഷൻസ് അധികൃതര്‍ സമ്മതിച്ചു.

ദേശീയപാതയുടെ തകർച്ചയുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഹൈക്കോടതി നടത്തിയത്.ഞങ്ങളാണ് റോഡ് നിർമാണത്തിലെ വിദഗ്ധരെന്ന് നേരത്തെ ദേശീയപാത അതോറിറ്റി പറഞ്ഞതായും ഇപ്പോഴും അതെ ആത്മവിശ്വാസം ഉണ്ടോയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

അതേസമയം, കൂരിയാട് പരിശോധന നടത്തിയ വിദഗ്ധസംഘം ദേശീയപാത അതോറിറ്റിക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കും.റോഡിന് താഴെയുള്ള മണ്ണുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് ദേശീയ പാത തകരാൻ കാരണമെന്നാണ് വിദഗ്‌ധ സംഘത്തിന്റെ പ്രാഥമിക നിഗമനം .ദേശീയപാത തകരാനുള്ള കാരണം എന്ത് , നിർമാണത്തിൽ അപാകതകൾ ഉണ്ടോ, ഇനി റോഡ് എങ്ങനെ പുനർനിർമിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയാവും റിപ്പോർട്ട്.

Nationalhiwayissue

Next TV

Related Stories
 വിഴിഞ്ഞത്തു നിന്ന് കൊച്ചിക്ക് പോയ ചരക്കുകപ്പൽ മറിഞ്ഞു. കപ്പലിൽ ഉള്ളത് അപകടകരമായ രാസവസ്തുക്കളടങ്ങിയ കാർ​ഗോകൾ

May 24, 2025 06:34 PM

വിഴിഞ്ഞത്തു നിന്ന് കൊച്ചിക്ക് പോയ ചരക്കുകപ്പൽ മറിഞ്ഞു. കപ്പലിൽ ഉള്ളത് അപകടകരമായ രാസവസ്തുക്കളടങ്ങിയ കാർ​ഗോകൾ

വിഴിഞ്ഞത്തു നിന്ന് കൊച്ചിക്ക് പോയ ചരക്കുകപ്പൽ മറിഞ്ഞു. കപ്പലിൽ ഉള്ളത് അപകടകരമായ രാസവസ്തുക്കളടങ്ങിയ...

Read More >>
ബിഷപ് മാർ മാത്യു മാക്കിൽ ധന്യൻ പദവയിലേക്ക് ഉയർത്തപ്പെടുന്നു

May 24, 2025 06:26 PM

ബിഷപ് മാർ മാത്യു മാക്കിൽ ധന്യൻ പദവയിലേക്ക് ഉയർത്തപ്പെടുന്നു

ബിഷപ് മാർ മാത്യു മാക്കിൽ ധന്യൻ പദവയിലേക്ക് ഉയർത്തപ്പെടുന്നു...

Read More >>
ദേശീയ പാത തകര്‍ന്ന സംഭവം: സര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ ആകില്ലെന്നു ബിജെപി

May 24, 2025 05:52 PM

ദേശീയ പാത തകര്‍ന്ന സംഭവം: സര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ ആകില്ലെന്നു ബിജെപി

ദേശീയ പാത തകര്‍ന്ന സംഭവം: സര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ ആകില്ലെന്നു...

Read More >>
കള്ളക്കടൽ പ്രതിഭാസം; കേരളാ തീരത്ത് ഇന്നും നാളെയും കടാലാക്രമണത്തിന് സാധ്യത

May 24, 2025 05:17 PM

കള്ളക്കടൽ പ്രതിഭാസം; കേരളാ തീരത്ത് ഇന്നും നാളെയും കടാലാക്രമണത്തിന് സാധ്യത

കള്ളക്കടൽ പ്രതിഭാസം; കേരളാ തീരത്ത് ഇന്നും നാളെയും കടാലാക്രമണത്തിന്...

Read More >>
സംസ്ഥാനത്ത് അതിതീവ്ര മഴ ;  എല്ലാ ജില്ലകളിലും വൈകിട്ട് സൈറൺ മുഴങ്ങും

May 24, 2025 04:05 PM

സംസ്ഥാനത്ത് അതിതീവ്ര മഴ ; എല്ലാ ജില്ലകളിലും വൈകിട്ട് സൈറൺ മുഴങ്ങും

സംസ്ഥാനത്ത് അതിതീവ്ര മഴ ; എല്ലാ ജില്ലകളിലും വൈകിട്ട് സൈറൺ മുഴങ്ങും, ആരും...

Read More >>
കേളകം ഗ്രാമ പഞ്ചായത്തിനെ അതി ദാരിദ്ര്യ മുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു

May 24, 2025 03:38 PM

കേളകം ഗ്രാമ പഞ്ചായത്തിനെ അതി ദാരിദ്ര്യ മുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു

കേളകം ഗ്രാമ പഞ്ചായത്തിനെ അതി ദാരിദ്ര്യ മുക്ത ഗ്രാമ പഞ്ചായത്തായി...

Read More >>
Top Stories

News Roundup