സംസ്ഥാനത്ത് അതിതീവ്ര മഴ ; എല്ലാ ജില്ലകളിലും വൈകിട്ട് സൈറൺ മുഴങ്ങും

സംസ്ഥാനത്ത് അതിതീവ്ര മഴ ;  എല്ലാ ജില്ലകളിലും വൈകിട്ട് സൈറൺ മുഴങ്ങും
May 24, 2025 04:05 PM | By Remya Raveendran

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് കവചം സൈറൺ മുഴങ്ങും. വൈകിട്ട് മൂന്നരയ്ക്ക് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സൈറൺ മുഴങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

കേന്ദ്ര കാലാവസ്ഥ വകുപ്പ് കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ആയതിനാൽ ഇന്ന് (24.05.2025) വെകുന്നേരം 03.30ന് സംസ്ഥാനത്തെ മേൽപ്പറഞ്ഞ ജില്ലകളിൽ മുന്നറിയിപ്പിന്റെ ഭാഗമായി ജില്ലയിലെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും.

മഴ മുന്നറിയിപ്പ് ഇങ്ങനെ

കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്. ശക്തമായ കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കാലവർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടും ഉണ്ട്. തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ കനത്ത ജാഗ്രതാ പാലിക്കണം. ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. കാലവർഷം കേരളത്തിലെത്തിയായുള്ള സ്ഥിരീകരണം ഇന്ന് തന്നെ ഉണ്ടാവാൻ സാധ്യത ഉണ്ട്.



Heavyrainalert

Next TV

Related Stories
കപ്പൽ അപകടം: കടല്‍ തീരത്തെ ജനങ്ങക്ക് ജാഗ്രത നിർദ്ദേശം

May 24, 2025 07:53 PM

കപ്പൽ അപകടം: കടല്‍ തീരത്തെ ജനങ്ങക്ക് ജാഗ്രത നിർദ്ദേശം

കപ്പൽ അപകടം: കടല്‍ തീരത്തെ ജനങ്ങക്ക് ജാഗ്രത...

Read More >>
 വിഴിഞ്ഞത്തു നിന്ന് കൊച്ചിക്ക് പോയ ചരക്കുകപ്പൽ മറിഞ്ഞു. കപ്പലിൽ ഉള്ളത് അപകടകരമായ രാസവസ്തുക്കളടങ്ങിയ കാർ​ഗോകൾ

May 24, 2025 06:34 PM

വിഴിഞ്ഞത്തു നിന്ന് കൊച്ചിക്ക് പോയ ചരക്കുകപ്പൽ മറിഞ്ഞു. കപ്പലിൽ ഉള്ളത് അപകടകരമായ രാസവസ്തുക്കളടങ്ങിയ കാർ​ഗോകൾ

വിഴിഞ്ഞത്തു നിന്ന് കൊച്ചിക്ക് പോയ ചരക്കുകപ്പൽ മറിഞ്ഞു. കപ്പലിൽ ഉള്ളത് അപകടകരമായ രാസവസ്തുക്കളടങ്ങിയ...

Read More >>
ബിഷപ് മാർ മാത്യു മാക്കിൽ ധന്യൻ പദവയിലേക്ക് ഉയർത്തപ്പെടുന്നു

May 24, 2025 06:26 PM

ബിഷപ് മാർ മാത്യു മാക്കിൽ ധന്യൻ പദവയിലേക്ക് ഉയർത്തപ്പെടുന്നു

ബിഷപ് മാർ മാത്യു മാക്കിൽ ധന്യൻ പദവയിലേക്ക് ഉയർത്തപ്പെടുന്നു...

Read More >>
ദേശീയ പാത തകര്‍ന്ന സംഭവം: സര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ ആകില്ലെന്നു ബിജെപി

May 24, 2025 05:52 PM

ദേശീയ പാത തകര്‍ന്ന സംഭവം: സര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ ആകില്ലെന്നു ബിജെപി

ദേശീയ പാത തകര്‍ന്ന സംഭവം: സര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ ആകില്ലെന്നു...

Read More >>
കള്ളക്കടൽ പ്രതിഭാസം; കേരളാ തീരത്ത് ഇന്നും നാളെയും കടാലാക്രമണത്തിന് സാധ്യത

May 24, 2025 05:17 PM

കള്ളക്കടൽ പ്രതിഭാസം; കേരളാ തീരത്ത് ഇന്നും നാളെയും കടാലാക്രമണത്തിന് സാധ്യത

കള്ളക്കടൽ പ്രതിഭാസം; കേരളാ തീരത്ത് ഇന്നും നാളെയും കടാലാക്രമണത്തിന്...

Read More >>
കേളകം ഗ്രാമ പഞ്ചായത്തിനെ അതി ദാരിദ്ര്യ മുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു

May 24, 2025 03:38 PM

കേളകം ഗ്രാമ പഞ്ചായത്തിനെ അതി ദാരിദ്ര്യ മുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു

കേളകം ഗ്രാമ പഞ്ചായത്തിനെ അതി ദാരിദ്ര്യ മുക്ത ഗ്രാമ പഞ്ചായത്തായി...

Read More >>
Top Stories










News Roundup