ഇരിട്ടി : സൈബറിടങ്ങളിലും സ്‌ത്രീ ശാക്തീകരണരംഗത്തും വനിതകൾ നേരിടുന്ന വർത്തമാനകാല വെല്ലുവിളികൾ അതിജീവിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന വനിതാ കമ്മീഷൻ ഇരിട്ടിയിൽ നടത്തിയ സംസ്ഥാന സെമിനാർ സ്‌ത്രീകൾക്ക് പുത്തൻ ദിശാബോധം പകർന്നു. സെമിനാർ മാടത്തിൽ മൗണ്ട്‌ഫോർട്ട് ഓഡിറ്റോറിയത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ. പി. സതീദേവി ഉദ്‌ഘാടനം ചെയ്തു.
വനിതാ കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷയായി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം പി. റോസ മുഖ്യാതിഥിയായി. ഇരിട്ടി നഗരസഭാ ചെയർമാൻ കെ. ശ്രീലത, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, വൈസ് പ്രസിഡന്റ് എം. വിനോദ്‌കുമാർ, കെ.എൻ. പത്മാവതി, പി. സാജിദ്, സ്മിത രജിത്ത്, പി.വി. ബിനോയ്, മൈത്രി കലാകേന്ദ്രം സെക്രട്ടറി വി.പി. മധു, പി.പി. അശോകൻ, വനിതാ കമ്മീഷൻ പിആർഒ എസ്. സന്തോഷ് കുമാർ എന്നിവർപ്രസംഗിച്ചു . കേരളത്തിലെ വനിതാ മുന്നേറ്റത്തിൽ സ്‌ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ ഡോ. വി.പി.പി. മുസ്തഫയും , സൈബറും ലഹരിയും എന്ന വിഷയത്തിൽ നിതിൻ നങ്ങോത്തും ക്ലാസെടുത്തു.
Iritty