അഭിനയ അരങ്ങേറ്റത്തിന് തുടക്കം കുറിച്ച് വിസ്‍മയ മോഹന്‍ലാല്‍

അഭിനയ അരങ്ങേറ്റത്തിന് തുടക്കം കുറിച്ച് വിസ്‍മയ മോഹന്‍ലാല്‍
Jul 2, 2025 09:40 AM | By sukanya

കൊച്ചി : ക്യാമറയ്ക്ക് മുന്നിലേക്ക് വിസ്മയ മോഹന്‍ലാല്‍. നായികയായാണ് മോഹന്‍ലാലിന്‍റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്.

സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് എപ്പോഴും മാറിനടന്നിരുന്ന വിസ്‍മയ പക്ഷേ കലയുടെ ലോകത്ത് നേരത്തേ ഉണ്ട്. എഴുത്തും ചിത്രരചനയും വിസ്മയയുടെ പ്രിയ വഴികള്‍ ആണ്. 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന പേരില്‍ വിസ്മയ എഴുതിയ പുസ്തകം പെന്‍ഗ്വിന്‍ ബുക്സ് ആണ് 2021 ല്‍ പ്രസിദ്ധീകരിച്ചത്. കവിതയും കലയുമൊക്കെ ഉള്ളടക്കമായ പുസ്തകമായിരുന്നു ഇത്. ആമസോണിന്‍റെ 'ബെസ്റ്റ് സെല്ലര്‍' വിഭാഗത്തിലും ഈ പുസ്തകം ഇടം പിടിച്ചിരുന്നു.

ആയോധന കലയിലും താല്‍പര്യമുള്ള ആളാണ് വിസ്മയ. മുവൈ തായ് എന്ന പേരിലുള്ള തായ് ആയോധനകല അഭ്യസിച്ചിട്ടുണ്ട് വിസ്മയ. ഇതിന്‍റെ പരിശീലന വീഡിയോകള്‍ വിസ്മയ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുമുണ്ട്.

അതേസമയം വിസ്മയയുടെ അരങ്ങേറ്റ ചിത്രം ഏത് ഗണത്തില്‍ പെടുന്നതാണെന്ന് അറിവായിട്ടില്ല. വിസ്മയയുടെ സഹോദരന്‍ പ്രണവ് മോഹന്‍ലാലിന്‍റെ നായകനായുള്ള അരങ്ങേറ്റചിത്രം ആദി എന്ന ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിലൂടെ ആയിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം 2018 ലാണ് പുറത്തെത്തിയത്.

Kochi

Next TV

Related Stories
ഭാരതാംബ വിവാദം: കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ

Jul 2, 2025 06:26 PM

ഭാരതാംബ വിവാദം: കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ

ഭാരതാംബ വിവാദം: കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക്...

Read More >>
കണ്ണൂർ മാങ്ങാട്ടിടത്ത് പിടികൂടിയത് സ്റ്റീൽ ബോംബല്ല ;സ്റ്റീൽ കണ്ടെയ്നറിൽ നിറച്ചത് മണൽ

Jul 2, 2025 05:13 PM

കണ്ണൂർ മാങ്ങാട്ടിടത്ത് പിടികൂടിയത് സ്റ്റീൽ ബോംബല്ല ;സ്റ്റീൽ കണ്ടെയ്നറിൽ നിറച്ചത് മണൽ

കണ്ണൂർ മാങ്ങാട്ടിടത്ത് പിടികൂടിയത് സ്റ്റീൽ ബോംബല്ല ;സ്റ്റീൽ കണ്ടെയ്നറിൽ നിറച്ചത്...

Read More >>
കണ്ണൂർ ഇരിവേരിയിൽ സഹോദരങ്ങളായ ബിജെപി പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസ് ;12 സിപിഐഎം പ്രവർത്തകർക്ക് ഏഴ് വർഷം കഠിന തടവ്

Jul 2, 2025 03:56 PM

കണ്ണൂർ ഇരിവേരിയിൽ സഹോദരങ്ങളായ ബിജെപി പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസ് ;12 സിപിഐഎം പ്രവർത്തകർക്ക് ഏഴ് വർഷം കഠിന തടവ്

കണ്ണൂർ ഇരിവേരിയിൽ സഹോദരങ്ങളായ ബിജെപി പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസ് ;12 സിപിഐഎം പ്രവർത്തകർക്ക് ഏഴ് വർഷം കഠിന...

Read More >>
റവാഡ ചന്ദ്രശേഖറിന്‍റെ നിയമനത്തില്‍ വിയോജിപ്പില്ല,സർക്കാർ തീരുമാനത്തിന് ഒപ്പം: പി ജയരാജൻ

Jul 2, 2025 03:09 PM

റവാഡ ചന്ദ്രശേഖറിന്‍റെ നിയമനത്തില്‍ വിയോജിപ്പില്ല,സർക്കാർ തീരുമാനത്തിന് ഒപ്പം: പി ജയരാജൻ

റവാഡ ചന്ദ്രശേഖറിന്‍റെ നിയമനത്തില്‍ വിയോജിപ്പില്ല,സർക്കാർ തീരുമാനത്തിന് ഒപ്പം: പി...

Read More >>
പേരിനെന്ത് പ്രശ്നം? ജെഎസ്കെ സിനിമ കാണാൻ ഹൈക്കോടതി തീരുമാനം, ജഡ്ജിക്ക് മുന്നിൽ പ്രദർശിപ്പിക്കും

Jul 2, 2025 03:00 PM

പേരിനെന്ത് പ്രശ്നം? ജെഎസ്കെ സിനിമ കാണാൻ ഹൈക്കോടതി തീരുമാനം, ജഡ്ജിക്ക് മുന്നിൽ പ്രദർശിപ്പിക്കും

പേരിനെന്ത് പ്രശ്നം? ജെഎസ്കെ സിനിമ കാണാൻ ഹൈക്കോടതി തീരുമാനം, ജഡ്ജിക്ക് മുന്നിൽ...

Read More >>
കൊട്ടിയൂരിൽ ദർശനം തേടി കെ മുരളീധരൻ

Jul 2, 2025 02:32 PM

കൊട്ടിയൂരിൽ ദർശനം തേടി കെ മുരളീധരൻ

കൊട്ടിയൂരിൽ ദർശനം തേടി കെ...

Read More >>
Top Stories

News Roundup

Entertainment News

https://malayorashabdam.truevisionnews.com/ -