ഭാരതാംബ വിവാദം: കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ

ഭാരതാംബ വിവാദം: കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ
Jul 2, 2025 06:26 PM | By sukanya

തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചുള്ള സെനറ്റ് ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ വി സി ഡോ. മോഹൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിസിയുടെ വിശദീകരണം.

സെനറ്റ് ഹാളിൽ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത് വിവാദമായിരുന്നു. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ച രജിസ്ട്രാറുടെ നടപടിയാണ് വിസിയുടെ ഇടപെടലിന് ആധാരം. സർവകലാശാല അനുമതി റദ്ദ് ചെയ്തശേഷവും സെനറ്റ് ഹാളിലെ നിശ്ചിത പരിപാടിയുമായി മുന്നോട്ടുപോയി. ഇത് നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രജിസ്ട്രാർ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

ആർഎസ്എസ് അനുകൂല സംഘടനയുടെ പരിപാടിയിൽ  ചിത്രം വെച്ചത് നിബന്ധനകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാർ അനുമതി റദ്ദാക്കിയത്. സർവ്വകലാശാല നിബന്ധനകൾക്ക് വിരുദ്ധമാണ് ചിത്രം വെച്ചതെന്ന നിലപാടിലാണ് രജിസ്ട്രാർ. വൻ പ്രതിഷേധങ്ങൾക്കിടെയാണ് ഗവർണ്ണർ അന്ന് പരിപാടിയിൽ പങ്കെടുത്തത്.

Thiruvanaththapuram

Next TV

Related Stories
കൊട്ടിയൂർ അമ്പായത്തോട് -തലപ്പുഴ ചുരം രഹിത പാതയ്ക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ കാണുമെന്ന് പി സന്തോഷ് കുമാർ എം പി

Jul 2, 2025 11:28 PM

കൊട്ടിയൂർ അമ്പായത്തോട് -തലപ്പുഴ ചുരം രഹിത പാതയ്ക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ കാണുമെന്ന് പി സന്തോഷ് കുമാർ എം പി

കൊട്ടിയൂർ അമ്പായത്തോട് -തലപ്പുഴ ചുരം രഹിത പാതയ്ക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ കാണുമെന്ന് പി സന്തോഷ് കുമാർ എം...

Read More >>
കേളകം എം.ജി എം. ശാലേം സെക്കണ്ടറി സ്ക്കൂളിൽ പാർലമെൻ്റ് ഇലക്ഷൻ നടത്തി

Jul 2, 2025 09:40 PM

കേളകം എം.ജി എം. ശാലേം സെക്കണ്ടറി സ്ക്കൂളിൽ പാർലമെൻ്റ് ഇലക്ഷൻ നടത്തി

കേളകം എം.ജി എം. ശാലേം സെക്കണ്ടറി സ്ക്കൂളിൽ പാർലമെൻ്റ് ഇലക്ഷൻ...

Read More >>
കൊട്ടിയൂർ ഉത്സവനഗരിയിൽ പോലീസിൻ്റെ മാസ്റ്റർപ്ലാൻ

Jul 2, 2025 08:14 PM

കൊട്ടിയൂർ ഉത്സവനഗരിയിൽ പോലീസിൻ്റെ മാസ്റ്റർപ്ലാൻ

കൊട്ടിയൂർ ഉത്സവനഗരിയിൽ പോലീസിൻ്റെ...

Read More >>
കൊട്ടിയൂരിൽ ശബരിമലയ്ക്ക് തുല്യമായ സൗകര്യങ്ങളും സുരക്ഷാ സജ്ജീകരണങ്ങളും ഏർപ്പെടുത്തണം: കെ മുരളീധരൻ

Jul 2, 2025 07:55 PM

കൊട്ടിയൂരിൽ ശബരിമലയ്ക്ക് തുല്യമായ സൗകര്യങ്ങളും സുരക്ഷാ സജ്ജീകരണങ്ങളും ഏർപ്പെടുത്തണം: കെ മുരളീധരൻ

കൊട്ടിയൂരിൽ ശബരിമലയ്ക്ക് തുല്യമായ സൗകര്യങ്ങളും സുരക്ഷാ സജ്ജീകരണങ്ങളും ഏർപ്പെടുത്തണം: കെ മുരളീധരൻ ...

Read More >>
മാട്ടൂല്‍ കടപ്പുറത്ത് കണ്ടെത്തിയത് യുവതിയ്‌ക്കൊപ്പം വളപട്ടണം പുഴയില്‍ ചാടിയ യുവാവിൻ്റെ മൃതദേഹം

Jul 2, 2025 07:33 PM

മാട്ടൂല്‍ കടപ്പുറത്ത് കണ്ടെത്തിയത് യുവതിയ്‌ക്കൊപ്പം വളപട്ടണം പുഴയില്‍ ചാടിയ യുവാവിൻ്റെ മൃതദേഹം

മാട്ടൂല്‍ കടപ്പുറത്ത് കണ്ടെത്തിയത് യുവതിയ്‌ക്കൊപ്പം വളപട്ടണം പുഴയില്‍ ചാടിയ യുവാവിൻ്റെ...

Read More >>
കണ്ണൂർ മാങ്ങാട്ടിടത്ത് പിടികൂടിയത് സ്റ്റീൽ ബോംബല്ല ;സ്റ്റീൽ കണ്ടെയ്നറിൽ നിറച്ചത് മണൽ

Jul 2, 2025 05:13 PM

കണ്ണൂർ മാങ്ങാട്ടിടത്ത് പിടികൂടിയത് സ്റ്റീൽ ബോംബല്ല ;സ്റ്റീൽ കണ്ടെയ്നറിൽ നിറച്ചത് മണൽ

കണ്ണൂർ മാങ്ങാട്ടിടത്ത് പിടികൂടിയത് സ്റ്റീൽ ബോംബല്ല ;സ്റ്റീൽ കണ്ടെയ്നറിൽ നിറച്ചത്...

Read More >>
Top Stories

News Roundup

Entertainment News

https://malayorashabdam.truevisionnews.com/ -