കേളകം: കുട്ടികളിൽ ജനാധിപത്യ ബോധം വളർത്തുന്നതിൻ്റെ ഭാഗമായി കേളകം എം.ജി.എം.ശാലേം സെക്കണ്ടറി സ്ക്കൂളിൽ പാർലമെൻ്റ് ഇലക്ഷൻ നടത്തി. നേതൃത്വപാടവമുളള വിദ്യാർത്ഥികളെ ആധുനിക വോട്ടിംഗ് സമ്പ്രദായത്തിലൂടെ തിരഞ്ഞെടുത്തത് വിദ്യാർത്ഥികൾക്ക് പുതിയൊരനുഭവമായി. പ്രിസൈഡിങ്ങ് ഓഫീസർ, പോളിംഗ് ഏജൻ്റ്, ബൂത്ത് ഏജൻ്റ് സെക്യൂരിറ്റി എന്നി റോളുകൾ വിദ്യാർത്ഥികൾ തന്നെ കൈകാര്യം ചെയ്തത് ജനാധിപത്യ വ്യവസ്ഥയെ കുറിച്ച് കൂടുതൽ മനസിലാക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു. സ്ക്കൂൾ ഹെഡ് ബോയ് ആയി മുഹമ്മദ് സിനാനെയും ഹെഡ് ഗേൾ ആയി ബെർണിസ് മരിയ വിനോദിനെയും തിരഞ്ഞെടുത്തു. ഡെപ്യൂട്ടി ഹെഡ് ബോയ് അനയ്കൃഷ്ണ, ഡപ്യൂട്ടി ഹെഡ് ഗേൾ എമിലി അന്ന ടൈറ്റസ്, സ്പോട്സ് ക്യാപ്റ്റൻ ജോസ്റ്റിൻ സിബി, ആർട്സ് സെക്രട്ടറി അനന്തു രതീഷ് എന്നിവരെയും തിരഞ്ഞെടുത്തു. സോഷ്യൽ സയൻസ് അധ്യാപകരായ വർഗീസ് എ.യു. ബിന്ദു രാജീവ് എന്നിവർ ഇലക്ഷന് നേതൃത്വം നൽകി.
MGM SHALEM SCHOOL ELECTION