കണ്ണൂര് :ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളേജില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ബി.എസ്.സി ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് സയന്‍സ് കോഴ്സില്‍ ബാക്കിയുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. 45 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പാസായ വിദ്യാര്‍ഥികള്‍ക്കും സേ പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. എസ് സി/എസ് ടി, ഒ ബി എച്ച്, ഒ ഇ സി വിദ്യാര്‍ഥികള്‍ക്ക് ഇ ഗ്രാന്റ്സ് ആനുകൂല്യം ലഭിക്കും. വിദ്യാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ഉടന്‍ കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9567463159, 7293554722.
vacancy