പി.എം.എ.വൈ പദ്ധതി അട്ടിമറിക്കുന്ന സർക്കാറിനെതിരെ ജനരോഷം ഉയരണം: അഡ്വ. അബ്ദുൽ കരീം ചേലേരി

പി.എം.എ.വൈ പദ്ധതി അട്ടിമറിക്കുന്ന സർക്കാറിനെതിരെ ജനരോഷം ഉയരണം: അഡ്വ. അബ്ദുൽ കരീം ചേലേരി
Jul 3, 2025 05:07 PM | By Remya Raveendran

കണ്ണൂർ :   സാധാരണക്കാരിൽ പാവപ്പെട്ട ഭവനരഹിതരായവർക്ക് കിടപ്പാടം ഒരുക്കുന്നതിന് വേണ്ടി കേന്ദ്ര സർകാർ ആവിഷ്കരിച്ച പി.എം.എ.വൈ പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന ഇടത് സർക്കാറിനെതിരെ ജനരോഷമുയരണമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽകരീം ചേലേരി

സാധാരണജനങ്ങൾ അനുഭവിക്കുന്ന വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടും തദ്ദേശഭരണ സ്ഥാപനങ്ങളോട് കേരളത്തിലെ പിണറായി സർക്കാർ കാണിക്കുന്ന അവഗണനക്കുമെതിരെ മുസ്ലിംലീഗ് ജനപ്രതിനിധികളുടെ സംഘടനായ ലോക്കൽ ഗവർമ്മെണ്ട് മെമ്പേഴ്സ് ലീഗ് (എൽ.ജി.എം.എൽ) ന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ സഭ കളുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ കോർപ്പറേഷൻ ഓഫീസിനുമുമ്പിൽനിർവ്വഹിച്ചു ചെയ്യുകയായിരുന്നു,അദ്ദേഹം.

ഭവനരഹിതരായ രാജ്യത്തെ 4.95 കോടി ജനങ്ങൾക്ക് കിടപ്പാടം ഒരുക്കുവാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പി.എം.എ.വൈ പദ്ധതി പ്രകാരം പ്രത്യേക സർവ്വെ നടത്തി ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള കേന്ദ്ര നിർദ്ദേശത്തിന് പകരം 2020 ൽ തയ്യാറാക്കിയ ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കളുടെ ലിസ്റ്റിൽ പാർപ്പിടം കിട്ടാത്തവരെ ഉൾപെടുത്തി ലിസ്റ്റ് തയ്യാറാക്കാനാണ് കേരള സർക്കാർ ശ്രമിക്കുന്നത്. 2020 ന് ശേഷം അർഹരായവർക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണിത്. 2029 വരെ നീണ്ടു നിൽക്കുന്ന ഈ പദ്ധതിയിൽ പുതുതായി അർഹരായവർക്കുള്ള അവസരം ഇല്ലാതാകുക കൂടി ചെയ്യും. ഇതിനെ തിരെ ജനരോഷം ഉയരണമെന്ന് അദ്ദേഹം പറഞ്ഞു.

എൽജി എം എൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ഷമീമ ടീച്ചർ അധ്യക്ഷത വഹിച്ചു കണ്ണൂർ കോർപ്പറേഷൻ മേയർമുസ്ലീഹ് മഠത്തിൽ മുഖ്യപ്രഭാഷണം നടത്തി . ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ടി എ തങ്ങൾ എൽജി എംഎൽ ജില്ലാ ജനറൽ സെക്രട്ടറി കെ പി അബ്ദുറസാഖ് കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിയാദ് തങ്ങൾ, മുസ്ലിം ലീഗ് കണ്ണൂർ മണ്ഡലം വൈസ് പ്രസിഡണ്ട് സി. എറമുള്ളാൻ , പള്ളിക്കുന്ന് മേഖല ജനറൽ സെക്രട്ടറി നസീർ ചാലാട് ,മുൻ ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ, കെ.പി. റാഷിദ് പ്രസംഗിച്ചു കോർപ്പറേഷൻ കൗൺസിലർമാരായ പി കൗലത്ത് , അഷ്റഫ് ചിറ്റുള്ളി, ഉമൈബ പള്ളിപ്രം, പി.പി. ബീവി, പനയൻ ഉഷ, എം ശകുന്തള, മുസ്ലിം ലീഗ് നേതാക്കളായ ഹസൻ ചാലാട് , സി.വി.മുസ്തഫ, ഉസ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.

Pmayplan

Next TV

Related Stories
 കൊട്ടിയൂർ വൈശാഖോത്സവത്തിൽ വാളാട്ടവും കുടിപതികളുടെ തേങ്ങയേറും നടന്നു; നാളെ തൃക്കലശാട്ട്

Jul 3, 2025 10:27 PM

കൊട്ടിയൂർ വൈശാഖോത്സവത്തിൽ വാളാട്ടവും കുടിപതികളുടെ തേങ്ങയേറും നടന്നു; നാളെ തൃക്കലശാട്ട്

കൊട്ടിയൂർ വൈശാഖോത്സവത്തിൽ വാളാട്ടവും കുടിപതികളുടെ തേങ്ങയേറും നടന്നു; നാളെ...

Read More >>
യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Jul 3, 2025 08:28 PM

യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ...

Read More >>
ഹജ്ജ് കർമ്മം കഴിഞ്ഞ് യാത്ര മടങ്ങാനിരിക്കെ തില്ലങ്കേരി സ്വദേശി മദീനയിൽ അന്തരിച്ചു

Jul 3, 2025 08:24 PM

ഹജ്ജ് കർമ്മം കഴിഞ്ഞ് യാത്ര മടങ്ങാനിരിക്കെ തില്ലങ്കേരി സ്വദേശി മദീനയിൽ അന്തരിച്ചു

ഹജ്ജ് കർമ്മം കഴിഞ്ഞ് യാത്ര മടങ്ങാനിരിക്കെ തില്ലങ്കേരി സ്വദേശി മദീനയിൽ അന്തരിച്ചു...

Read More >>
സംസ്ഥാനത്ത് വീണ്ടും നിപ? പ്രാഥമിക പരിശോധനയിൽ 38കാരിക്ക് രോഗബാധ

Jul 3, 2025 07:41 PM

സംസ്ഥാനത്ത് വീണ്ടും നിപ? പ്രാഥമിക പരിശോധനയിൽ 38കാരിക്ക് രോഗബാധ

സംസ്ഥാനത്ത് വീണ്ടും നിപ? പ്രാഥമിക പരിശോധനയിൽ 38കാരിക്ക്...

Read More >>
ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള എൻ.ജി.ഒ യൂണിയൻ കേളകം യൂണിറ്റിൻ്റെ പിന്തുണ

Jul 3, 2025 04:43 PM

ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള എൻ.ജി.ഒ യൂണിയൻ കേളകം യൂണിറ്റിൻ്റെ പിന്തുണ

ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള എൻ.ജി.ഒ യൂണിയൻ കേളകം യൂണിറ്റിൻ്റെ...

Read More >>
വനമഹോത്സവത്തിന്റെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിൽ വിത്തേറ് നടത്തി

Jul 3, 2025 03:54 PM

വനമഹോത്സവത്തിന്റെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിൽ വിത്തേറ് നടത്തി

വനമഹോത്സവത്തിന്റെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിൽ വിത്തേറ്...

Read More >>
Top Stories










News Roundup






https://malayorashabdam.truevisionnews.com/ -