ഇരിട്ടി: കെ സ്മാർട്ട് പ്രതിസന്ധി, പി.എം. എ. വൈ ഭവന പദ്ധതി അട്ടിമറി, ജീവനക്കാരില്ലാത്ത ഓഫീസുകൾ , വാർഡ് വിഭജന പ്രക്രിയ അട്ടിമറി തുടങ്ങിതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രർത്തനങ്ങളെ അട്ടിമറിക്കുന്ന ഇടതു സർക്കാറിൻ്റെ തെറ്റായ നയങ്ങൾ ക്കെതിരെ നടക്കുന്ന സമരത്തിന്റെ ഭാഗമായിമുസ്ലിം ലീഗ് ജനപ്രതിനിധികളുടെ സംഘടനയായ ലോക്കൽ ബോഡി ഗവൺമെൻ്റ് മെമ്പേഴ്സ് ലീഗ്(എൽ.ജി.എം.എൽ )പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി മുനിസിപ്പൽ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സഭ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു.
എൽജിഎംഎൽ ജില്ലാ സെക്രട്ടറി സമീർ പുന്നാട് അധ്യക്ഷത വഹിച്ചു.എൽ ജി എം എൽ നിയോജകമണ്ഡലം ചെയർമാൻകെ.വി റഷീദ് ,ഇരിട്ടി നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ ബൽക്കീസ് , എൽ ജി എം എൽ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി ബഷീർ,ഇരിട്ടി നഗരസഭ കൗൺസിലർമാരായ വി.പി റഷീദ് , കോമ്പിൽ അബ്ദുൽ ഖാദർ , എം.കെ നജ്മുന്നിസ , ടി.കെ ഷരീഫ , സി സാജിദ പ്രസംഗിച്ചു.

തെറ്റായ മാനദണ്ഡങ്ങളിലൂടെ പെൻഷൻ നിഷേധിക്കുന്നതിനെതിരെയുംപെൻഷൻ ഗുണഭോക്താക്കളെ നിരന്തരം ബുദ്ധിമുട്ടിക്കുന്നതിനെതിരെയും പുതുക്കിയ ബിപിഎൽ ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിനെതിരെയുമാണ് പ്രതിഷേധ സഭ സംഘടിപ്പിച്ചത്.
ബിപിഎൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിലെ തെറ്റായ മാനദണ്ഡങ്ങൾക്കെതിരെയും
ഭവന പദ്ധതികൾക്ക് പുതിയ അപേക്ഷ ക്ഷണിക്കാത്തതിനെതിരെയും ,
ഫണ്ടുകൾ അനുവദിക്കാതെയും തെറ്റായ നയങ്ങളിലൂടെയും പഞ്ചായത്തുകളെ തകർക്കുന്നതിനെതിരെയും ,
തെരുവുനായ പ്രശ്നത്തിൽ ഒളിച്ചോടുന്ന ജില്ലാ പഞ്ചായത്തിനെതിരെയുമാണ് പ്രതിഷേധ സഭയിൽ ആവശ്യങ്ങൾ ഉന്നയിക്കുന്നത്.
ക്ഷേമനിധി ബോർഡിന്റെ പേരിൽ ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കുക,
ജലജീവൻ പദ്ധതിയിലൂടെ വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കുക,
ജനങ്ങളെ ഇരുട്ടിൽ ആക്കിയ നിലാവ് പദ്ധതിയിലെ അഴിമതി അന്വേഷിക്കുക ,CRZ നിയമത്തിലെ അവ്യക്തതകൾ ദൂരീകരിക്കുക, അശാസ്ത്രീയമായ നിർബന്ധിത പദ്ധതികൾകൾ പിൻവലിക്കുക എന്ന ആവശ്യങ്ങൾ കൂടി ഉന്നയിച്ചു കൊണ്ടാണ് മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ കീഴിൽ പ്രതിഷേധ സഭ സംഘടിപ്പിച്ചത്.
Predishedasabha