കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവമായി ചാണ്ടി ഉമ്മൻ എംഎൽഎ

കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവമായി ചാണ്ടി ഉമ്മൻ എംഎൽഎ
Jul 3, 2025 02:45 PM | By Remya Raveendran

കോട്ടയം :   കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവമായി ചാണ്ടി ഉമ്മൻ എംഎൽഎ. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം വൈകിയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. ആളൊഴിഞ്ഞ കെട്ടിടമെന്നൊക്കെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു.

രക്ഷാപ്രവർത്തനം തുടരണം അതിനാണ് പ്രാധാന്യം. ആൾക്കാരെ പറ്റിക്കാൻ നോക്കേണ്ട. ഞാൻ ആശുപത്രിയിൽ ഒരു കുട്ടിയെ സന്ദർശിച്ചു കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപകടം നടന്നതെന്ന് പറഞ്ഞു. അമ്മയെ കാണ്മാനില്ലെന്ന് പറഞ്ഞു.

ഒന്നരമണിക്കൂർ കഴിഞ്ഞു, രക്ഷാപ്രവർത്തനം താമസിച്ചു. കുട്ടിയോട് സംസാരിച്ചപ്പോൾ അമ്മ ഫോൺ എടുക്കുന്നില്ലെന്ന് പറഞ്ഞു. ഇതിൽ കൂടുതൽ പ്രതിഷേധം ഉണ്ടാകുമെന്നും നിലവിൽ രക്ഷാ പ്രവർത്തനം നടക്കട്ടെയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ആളൊഴിഞ്ഞ കെട്ടിടമെന്നായിരുന്നു മന്ത്രിമാരുടെ പ്രതികരണം. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, മന്ത്രി വാസവന്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവേ ആണ് സ്ത്രീ ഇതിനുള്ളില്‍ കുടുങ്ങിയതായി അറിഞ്ഞത്. അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിക്ക് ശേഷമാണ് തെരച്ചിൽ ആരംഭിച്ചത്.

മരിച്ചത് തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ്. ബിന്ദു എത്തിയത് മകൾക്ക് കൂട്ടിരിക്കാനാണ്. അപകടത്തിപ്പെട്ടത് കുളിക്കാൻ പോയപ്പോഴാണ്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ടര മണിക്കൂർ നേരമാണ് ബിന്ദു അതിനുള്ളിൽ കുടുങ്ങിക്കിടന്നത്. ആശുപത്രി കെട്ടിടത്തിൽ കുളിക്കാൻ പോയപ്പോഴായിരുന്നു അപകടം.

Chandyumman

Next TV

Related Stories
യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Jul 3, 2025 08:28 PM

യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ...

Read More >>
ഹജ്ജ് കർമ്മം കഴിഞ്ഞ് യാത്ര മടങ്ങാനിരിക്കെ തില്ലങ്കേരി സ്വദേശി മദീനയിൽ അന്തരിച്ചു

Jul 3, 2025 08:24 PM

ഹജ്ജ് കർമ്മം കഴിഞ്ഞ് യാത്ര മടങ്ങാനിരിക്കെ തില്ലങ്കേരി സ്വദേശി മദീനയിൽ അന്തരിച്ചു

ഹജ്ജ് കർമ്മം കഴിഞ്ഞ് യാത്ര മടങ്ങാനിരിക്കെ തില്ലങ്കേരി സ്വദേശി മദീനയിൽ അന്തരിച്ചു...

Read More >>
സംസ്ഥാനത്ത് വീണ്ടും നിപ? പ്രാഥമിക പരിശോധനയിൽ 38കാരിക്ക് രോഗബാധ

Jul 3, 2025 07:41 PM

സംസ്ഥാനത്ത് വീണ്ടും നിപ? പ്രാഥമിക പരിശോധനയിൽ 38കാരിക്ക് രോഗബാധ

സംസ്ഥാനത്ത് വീണ്ടും നിപ? പ്രാഥമിക പരിശോധനയിൽ 38കാരിക്ക്...

Read More >>
പി.എം.എ.വൈ പദ്ധതി അട്ടിമറിക്കുന്ന സർക്കാറിനെതിരെ ജനരോഷം ഉയരണം: അഡ്വ. അബ്ദുൽ കരീം ചേലേരി

Jul 3, 2025 05:07 PM

പി.എം.എ.വൈ പദ്ധതി അട്ടിമറിക്കുന്ന സർക്കാറിനെതിരെ ജനരോഷം ഉയരണം: അഡ്വ. അബ്ദുൽ കരീം ചേലേരി

പി.എം.എ.വൈ പദ്ധതി അട്ടിമറിക്കുന്ന സർക്കാറിനെതിരെ ജനരോഷം ഉയരണം: അഡ്വ. അബ്ദുൽ കരീം...

Read More >>
ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള എൻ.ജി.ഒ യൂണിയൻ കേളകം യൂണിറ്റിൻ്റെ പിന്തുണ

Jul 3, 2025 04:43 PM

ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള എൻ.ജി.ഒ യൂണിയൻ കേളകം യൂണിറ്റിൻ്റെ പിന്തുണ

ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള എൻ.ജി.ഒ യൂണിയൻ കേളകം യൂണിറ്റിൻ്റെ...

Read More >>
വനമഹോത്സവത്തിന്റെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിൽ വിത്തേറ് നടത്തി

Jul 3, 2025 03:54 PM

വനമഹോത്സവത്തിന്റെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിൽ വിത്തേറ് നടത്തി

വനമഹോത്സവത്തിന്റെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിൽ വിത്തേറ്...

Read More >>
Top Stories










News Roundup






https://malayorashabdam.truevisionnews.com/ -