കേളകം: വനമഹോത്സവത്തിന്റെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിൽ വിത്തേറ് നടത്തി. നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻന്റെയും ചെട്ടിയാംപറമ്പ് സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ചർച്ചിന് കീഴിലുള്ള മാതൃവേദിയുടെയും ഓൾ കേരള കാത്തലിക് കോൺഗ്രസിന്റെയും ആഭിമുഖ്യത്തിലാണ്, കോട്ടപ്പാറ, പൂക്കുണ്ട് വനഭാഗങ്ങളിൽ വിത്തുണ്ടകൾ എറിഞ്ഞത്.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വനം വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയാണു് "മിഷൻ ഫൂഡ്, ഫോഡർ ആൻ് വാട്ടർ". വനത്തിൽ വന്യമൃഗങ്ങൾക്ക് ജലലഭ്യതയും ഭക്ഷണലഭ്യതയും വർദ്ധിപ്പിക്കുകയാണ് മിഷന്റെ ലക്ഷ്യം. ഈ മിഷനിലെ ഒരു പ്രോഗ്രാമാണ് "വിത്തൂട്ട്". അതിന്റെ ഭാഗമായാണ് വന-ഫലവൃക്ഷങ്ങളുടെ വിത്തുകൾ വിത്തുണ്ടകളാക്കി വനത്തിൽ എറിയുന്നത്. വിത്തൂട്ട്ന് പുറമെ ബ്രഷ് വുഡ് ചെക്ഡാം നിർമ്മാണം,സോളാർ ഫെൻസിങ് മുതലായ പരിപാടികളും മിഷന്റെ ഭാഗമായി നടത്തുന്നുണ്ട്.ഇന്ന് ആറളം വന്യജീവിസന്കേതത്തിൽ നടത്തിയ വിത്തേറിന് അസിസ്റ്റന്റ് വൈൽഡ്ലൈഫ് വാർഡൻ രമ്യാ രാഘവൻ, നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേന്ജ് ഫോറസ്റ്റ് ഓഫീസർ ടി എ മുജീബ്,Sfoമാരായ എം മനോജ്, കെ.കെ.മനോജ് Bfoമാരായ അശ്വതി പ്രകാശ് ഐശ്വര്യ എംകെ,വാച്ചർമാരായ ഉഷ,മജുംദാർ ചെട്ടിയാംപറമ്പ് സെൻ് ജോൺ ബാപ്റ്റിസ്റ്റ് ചർച്ച് വികാരി ഫാദർ സെബാസ്റ്റ്യൻ പൊടിമറ്റത്തിൽ,മദർ പുഷ്പ, മാതൃവേദി പ്രസിഡന്റ് ലൂസി വടക്കേതിൽ എ.കെ.സി.സി ഭാരവാഹികളായ ബിജു പെരുമത്തറ, ഗ്രോസൺ ഉള്ളാഹയിൽ ബെസിഎന്നിവർ നേതൃത്വം നൽകി.
Vanamaholsav