ഇരിട്ടി :സംയുക്ത ട്രേഡ് യൂണിയൻ ഇരിട്ടി ഏരിയാ ജാഥ ഉദ്ഘാടനം ചെയ്യ്തു: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-കർഷക ദ്രോഹ നയങ്ങൾ തിരുത്തണം എന്ന മുദ്രാവാക്യം ഉയർത്തി ജൂലായ് 9ന് നടക്കുന്ന പൊതുപണിമുടക്കിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച വാഹനജാഥ പരിക്കളത്ത് വെച്ച് AlTUC ജില്ലാ ജനറൽ സെക്രട്ടറി കെ.ടി ജോസ് ഉദ്ഘാടനം ചെയ്തു.
വി.ബി ഷാജു അദ്ധ്യക്ഷനായ ചടങ്ങിൽ വിവിധ സ്വീകരണ യോഗങ്ങളിൽ ജാഥ ക്യാപ്റ്റൻ കെ. ധനഞ്ജയൻ , വൈസ് ക്യാപ്റ്റൻ കെ.ബി ഉത്തമൻ . മാനേജർ ഇ.എസ് സത്യൻ, കെ.പി പത്മനാഭൻ ,എം വിനോദ് കുമാർ , കെ.ആർ ലിജുമോൻ ,എം സുമേഷ്, എൻ ഐ സുകുമാരൻ , ആർ സുജി, ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.

പരിക്കളത്ത് നിന്നാരംഭിച്ച ജാഥയുടെ പര്യടനം കോളി കടവിൽ സമാപിച്ചു. രണ്ടാം ദിവസത്തെ പര്യടനം വ്യാഴാഴ്ച്ച എടൂരിൽ നിന്നാരoഭിച്ച ജാഥയുടെ ഉദ്ഘാടനം ജാഥ മാനേജർ ഇ എസ് സത്യൻ നിർവഹിച്ചു. അനുപ് ചന്ദ്രൻ അദ്ധ്യക്ഷനായി. ഇ വി കുമാരൻ . ജാഥ ലീഡർ കെ.ധനഞ്ജയൻ , ഡെപ്യൂട്ടി ലീഡർ കെ.ബി ഉത്തമൻ , ശങ്കർ സ്റ്റാലിൻ ബാബു എൻ കെ , കെ.കെ ജനാർദ്ധനൻ , തുടങ്ങിയവർ സംസാരിച്ചു.
Iritty