കൊട്ടിയൂർ: കോൺഗ്രസ് നേതാവും മുൻ എം പിയുമായ കെ.മുരളീധരൻ അക്കരെ കൊട്ടിയൂരിൽ ദർശനം നടത്തി. ചൊവാഴ്ച ഉച്ചയോടെയാണ് മുരളീധരൻ അക്കരെ കൊട്ടിയൂരിൽ എത്തിയത്. വലിയ തിരക്കൊഴിഞ്ഞ് ദർശനത്തിന് എത്താം എന്ന് കരുതിയാണ് വരാൻ വൈകിയതെന്നും എന്നാൽ ഇപ്പോഴും തിരക്കിൽ കുറവുണ്ടായിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. വരും വർഷങ്ങളിൽ ശബരിമല മോഡലിൽ കൂടുതൽ സുരക്ഷാ സജ്ജീകരണങ്ങളും മുൻകരുതലുകളും സന്നിധാനത്ത് ആവശ്യമായി വരുമെന്ന് ഇന്നത്തെ ഭക്തജന തിരക്ക് കണ്ട് മുരളീധരൻ അഭിപ്രായപ്പെട്ടു. ദർശനത്തിന് ശേഷം ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായരുമായി കൂടിക്കാഴ്ച നടത്തി. പാരമ്പര്യ തേര ട്രസ്റ്റി എൻ പ്രശാന്ത്, എക്സിക്യൂട്ടീവ് ഓഫീസർ കെ. ഗോകുൽ എന്നിവരും മുരളീധരനൊപ്പം ഉണ്ടായിരുന്നു.
K muraleedharan at Kottiyoor Temple