ഇരിട്ടി : വള്ളിത്തോട് ആനപ്പന്തി കവലയിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചരൾസ്വദേശി പുളിക്കൽ വാസുക്കുട്ടൻ (77) അന്തരിച്ചു . കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് വാസുക്കുട്ടൻ മരിക്കുന്നത് . ജൂൺ 2 ന് വൈകുന്നേരം ആയിരുന്നു അപകടം . ആശുപത്രിയിൽ ആയിരുന്ന ഭാര്യക്ക് ഭക്ഷണം എത്തിച്ച ശേഷം വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം .
ആനപ്പന്തി കവലയിൽ നിന്നും ഇരുചക്ര വാഹനത്തിൽ സെന്റ് ജൂഡ് ഭാഗത്തേക്ക് വാഹനം തിരിക്കുമ്പോൾ കൂട്ടുപുഴ ഭാഗത്തുനിന്നും വന്ന പാർസൽ വാൻ വാസുക്കുട്ടനെ ഇടിച്ച് തെറിപ്പിക്കുക ആയിരുന്നു . ഗുരുതരമായി പരിക്കേറ്റ വാസുക്കുട്ടൻ ഒരുമാസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയികൾ ചികിത്സയിൽ ആയിരുന്നു . സംസ്കാരം ഇന്ന് (03.07.2025) വൈകുന്നേരം 5.30ന് വീട്ടുവളപ്പിൽ. ഭാര്യ :സരോജിനി. മക്കൾ :സുമിത, അമിത. മരുമക്കൾ : വിവേക്, അശോകൻ
Died