കൊട്ടിയൂർ : 2008 രൂപികരിച്ച് കഴിഞ്ഞ 17 വർഷമായി എയർപോർട്ട് റോഡ് വികസനത്തിനു വേണ്ടി സർക്കാർ തലത്തിൽ വിവിധ ഇടപെടലുകൾ നടത്തിവരുന്ന മട്ടന്നൂർ മാനന്തവാടി എയർപോർട്ട് റോഡ് ആക്ഷൻ കമ്മറ്റിയുടെ പേരിൽ ചിലർ വ്യാജപ്രചരണം നടത്തുന്നുവെന്നും ആക്ഷൻ കമ്മിറ്റിയുടെ പേരിൽ സർക്കാരിനും, ജനപ്രതിനിധികൾക്കും നിവേദനങ്ങളും പരാതികളും കൊടുക്കുന്നുവെന്നും മട്ടന്നൂർ മാനന്തവാടി എയർപോർട്ട് റോഡ് ആക്ഷൻ കമ്മറ്റി കൺവീനർ ബോബി സിറിയക്ക് പറഞ്ഞു.
കൊട്ടിയൂർ ദേവസ്വം ചെയർമാൻ അടങ്ങുന്ന എയർപോർട്ട് റോഡ് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ 2008 ൽ നടത്തിയ ഇടപെടലിൻ്റെ ഫലമായാണ് നിടുപൊയിൽ പേര്യ വഴി തീരുമാനിച്ചിരുന്ന വയനാട്ടിലേക്ക് ഉള്ള എയർപോർട്ട് റോഡ് കൊട്ടിയൂർ വഴിയാക്കി സർക്കാർ തീരുമാനം ഉണ്ടായത്. വസ്തുത അതായിരിക്കെ ഇപ്പോ എയർപോർട്ട് റോഡ് കമ്മറ്റിയുടെ പേര് പറഞ്ഞ് വരുന്നവർ ചെയ്യുന്നത് പ്രഹസനമാണെന്നും ഇതിനെതിരെ ശക്തമായി പ്രധിക്ഷേതിക്കുന്നുവെന്നും ബോബി സിറിയക്ക് പറഞ്ഞു.

.
Mananthavadi