കൊട്ടിയൂർ : കൊട്ടിയൂർ:കാർഷിക വികസന വകുപ്പ്- കൊട്ടിയൂർ കൃഷി ഭവൻ്റെയും കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തിയിലിൻ്റെ അധ്യക്ഷതയിൽ പ്രസിഡണ്ട് റോയി നമ്പുടാകം ഉദ്ഘാടനം നടത്തി .
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാജി പൊട്ടായിൽ വാർഡ് മെമ്പർമാരായ ബാബു മങ്ങോട്ടിൽ, പി.സി. തോമസ്, മിനി എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ആൻസ അഗസ്റ്റിൻ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.വി. റെജി നന്ദിയും പറഞ്ഞു. വിള ഇൻഷുറൻസ് വാരാചരണത്തിന്റെ ഭാഗമായി കാലാവസ്ഥധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി സംബന്ധിച്ച് താലൂക്ക് കോർഡിനേറ്റർ കെ.അശ്വിനി ക്ലാസ്സ് എടുത്തു. കാർഷിക വായ്‌പകളെകുറിച്ചുള്ള ബോധവത്കരണ ക്ലാസ് കൊട്ടിയൂർ കേരള ഗ്രാമീണ ബാങ്ക് മാനേജർ ജിൽസ് നയിച്ചു.

വിധയിനം നടീൽ വസ്തുക്കൾ കീട നിയന്ത്രണ ഉപാധികൾ, വളങ്ങൾ എന്നിവയുടെ വില്പനയും ഞാറ്റുവേല ചന്തയുടെ ഭാഗമായി നടന്നു.
Kottiyoor