ഉളിക്കൽ : വയത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസിനു വേണ്ടി പുതുതായി പണി കഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ഇരിക്കൂർ നിയോജകമണ്ഡലം എം എൽ എ സജീവ് ജോസഫിന്റെ അധ്യക്ഷതയിൽ റവന്യൂനിർമ്മാണവകുപ്പുമന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിച്ചു.
ഉളിക്കലിനെ സംബന്ധിച്ച് ഇത് ഏറെ അഭിമാനകരമായ മുഹൂർത്തമാണെന്നും,മലയോരമേഖലയിലെ ഒരു സാധാരണഗ്രാമം വികസനത്തിന്റെ ചുവടു പിടിക്കുകയാണെന്നും, ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ സർക്കാരിന്റെ ഏറ്റവും കൂടുതൽ സേവനങ്ങൾ ലഭ്യമാകുന്ന ഇടമാണ് വില്ലേജ് ഓഫീസുകളെന്നും അധ്യക്ഷപ്രസംഗത്തിൽ അഡ്വ. സജീവ് ജോസഫ് അഭിപ്രായപ്പെട്ടു.

കണ്ണൂർ ലോക്സഭ എംപി കെ സുധാകരൻ, രാജ്യസഭ എംപി വി ശിവദാസൻ, രാജ്യസഭ എംപി അഡ്വ പി സന്തോഷ് കുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത പരിപാടിയിൽഅഡ്വ. ബിനോയ് കുര്യൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തുപ്രസിഡന്റ് റോബർട്ട് ജോർജ്, ഉളിക്കൽ ഗ്രാമപഞ്ചായത്തുപ്രസിഡന്റ് പി സി ഷാജി, തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രഹി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.തലശ്ശേരി പൊതുമരാമത്തുവകുപ്പു കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജീനീയർ ഷാജി തയ്യിൽ റിപ്പോർട്ടവതരണം നടത്തി.
Vayathoorvillageoffice