കൊച്ചി: വിവാദങ്ങൾക്ക് ഒടുവിൽ സുരേഷ് ഗോപി നായകനായി എത്തുന്ന ജെഎസ്കെ തിയറ്ററുകളിലേക്ക്. ചിത്രം ജൂലൈ 17ന് തിയറ്റുകളിൽ എത്തും. സംവിധായകന്‍ പ്രവീണ്‍ നാരായണനാണ് റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്.
ഒരുപാട് ചോദ്യങ്ങളും പരിഹാസങ്ങളും ഒക്കെ നേരിടേണ്ടി വന്നുവെന്നും എല്ലാ പരീക്ഷണങ്ങളും കടന്ന് റിലീസ് തീയതി പ്രഖ്യാപിക്കുമ്പോൾ എല്ലാവരോടും പറനായാനുള്ളത് ഒരായിരം നന്ദി മാത്രമാണെന്നും പ്രവീൺ പറയുന്നു. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

ജൂൺ മാസം 27ന് റിലീസ് തീരുമാനിച്ചിരുന്ന സിനിമയായിരുന്നു ജെഎസ്കെ. ജൂൺ 21ന് സെൻസർ ബോർഡ് പ്രവേശനാനുമതി നിഷേധിക്കുകയും അതിനെത്തുടർന്ന് അണിയറ പ്രവർത്തകർക്ക് ഹൈക്കോടതിയിൽ പോകേണ്ടി വരികയും ചെയ്തിരുന്നു.
ജാനകി എന്ന പേര് മാറ്റണമെന്നതായിരുന്നു സെൻസർ ബോർഡിന്റെ ആവശ്യം. ഏറെ നാളത്തെ നിയമപോരാട്ടങ്ങൾക്ക് ഒടുവിൽ ജാനകി വി. vs സ്റ്റോറ്റ് ഓഫ് കേരള എന്നാക്കി സിനിമയുടെ പേര് മാറ്റുകയും ചെയ്തു. പേരടക്കം ഏഴ് മാറ്റങ്ങളോടെയാണ് ജെഎസ്കെ തിയറ്ററിലേക്ക് എത്തുന്നത്.
Kochi