പേരാവൂർ : കണ്ണൂർ ജില്ലയിലെ പേരാവൂർ മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ കയ്യേറ്റം ചെയ്ത പാചക തൊഴിലാളി വസന്ത ചോടത്തിനെ കെ.പി.സി.സി പ്രസിഡന്റ് അഡ്വ: സണ്ണി ജോസഫ് എം.എൽ.എ. സന്ദർശിച്ചു. അദ്ദേഹത്തോടൊപ്പം ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോ , ബൂത്ത് പ്രസിഡണ്ട് ജോണി ചിറമ്മൽ ,എന്നിവർ ഉണ്ടായിരുന്നു . പാചകപ്പുരയിൽ അതിക്രമിച്ചു കയറിയ ഡി.വൈ.എഫ്.ഐ പ്രവർത്തക തനിക്ക് നേരെ നടത്തിയ കയ്യേറ്റവും അരി ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ തട്ടി നിലത്തിട്ടതും ആയിട്ടുള്ള സംഭവങ്ങൾ വസന്ത കെ.പി.സി.സി പ്രസിഡണ്ടിനോട് വിശദീകരിച്ചു. ഈ അതിക്രമം സമൂഹത്തിനുമുമ്പിൽ തുറന്നു പറഞ്ഞതിന്റെ പേരിൽ സിപിഎം നേതൃത്വം തന്റെ ജോലി കളയുമോ എന്നുള്ള ഭയം വസന്ത പങ്കുവെച്ചു. അത്തരത്തിലുള്ള ഭയത്തിന്റെ യാതൊരു അടിസ്ഥാനവുംവേണ്ടെന്നും, രാഷ്ട്രീയപരമായ പകപോക്കലിന് ഒരുതരത്തിലും അനുവദിക്കില്ല എന്നും കെ.പി.സി.സി പ്രസിഡന്റ് വസന്തക്ക് ഉറപ്പുനൽകി . എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ് ദിനത്തിൽ മണത്തണ ഹയർ സെക്കൻഡറി സ്കൂളിലെ പാചകപ്പുരയിൽ ഉൾപ്പെടെ നടന്ന അതിക്രമത്തിൽ കെ.പി.സി.സി പ്രസിഡണ്ട് ശക്തമായി പ്രതിഷേധിച്ചു. പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Peravoor