കോണ്‍ഗ്രസ് സമരസംഗമം നടത്തി

കോണ്‍ഗ്രസ് സമരസംഗമം നടത്തി
Jul 15, 2025 09:14 PM | By sukanya

കല്‍പ്പറ്റ: ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും മുഖംതിരിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ കുറ്റപ്പെടുത്തി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് ഉള്‍പ്പെടെയുള്ള ജില്ലകള്‍ ഏറ്റവുമധികം അഭിമുഖീകരിക്കുന്ന വിഷയമാണ് വന്യമൃഗശല്യം. ജനപ്രതിനിധികള്‍ തുടര്‍ച്ചയായി വിഷയം നിയമസഭയില്‍ അവതരിപ്പിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടികളൊന്നുമുണ്ടായില്ല. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് താനുള്‍പ്പെടെയുള്ള എം എല്‍ എമാര്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോഴൊന്നും അനുമതി നല്‍കിയില്ല. മനുഷ്യജീവനുകള്‍ നഷ്ടമാകുന്ന വിധത്തില്‍ വന്യമൃഗശല്യം രൂക്ഷമായിട്ടും അടിയന്തരപ്രമേയമായി ചര്‍ച്ച ചെയ്യേണ്ട വിഷയമായി സര്‍ക്കാര്‍ കാണുന്നില്ല എന്നതാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. പ്രതിപക്ഷം ഉത്തരവാദിത്വത്തോടെ ഇത്തരം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ പോലും നിസംഗത പുലര്‍ത്തുന്ന സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വയനാട് പാക്കേജ് എത്രയോ ബജറ്റില്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചു. എന്നാല്‍ ഒന്നും നടന്നില്ല. കാര്‍ഷികമേഖല വലിയ പ്രതിസന്ധി നേരിടുമ്പോഴും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിലക്കയറ്റം, തൊഴിലില്ലായ്മ, വികസനരംഗത്തെ നിഷ്‌ക്രിയ നടപടികള്‍ ഉള്‍പ്പെടെ, യഥാസമയം പെന്‍ഷന്‍ നല്‍കാത്തതും, ആശാവര്‍ക്കര്‍മാരുടെ സമരമടക്കം നിരവധിയായ വിഷയങ്ങളാണ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് പരിഹാരം കാണാതെ കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ക്ക് പരിഹാരം കാണാത്ത സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് നിലമ്പൂരിലെ യു ഡി എഫിന്റെ ഉജ്വലവിജയം. വിവിധങ്ങളായ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ പി അനില്‍കുമാര്‍ എം എല്‍ എ, ഷാഫി പറമ്പില്‍ എം പി, എം എല്‍ എമാരായ അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, എം എല്‍ എമാരായ അഡ്വക്കേറ്റ് സജീവ് ജോസഫ്, ടി. സിദ്ധിഖ് എം.എല്‍.എ, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, എന്നിവരും പി.കെ.ജയലക്ഷ്മി, പി. ടി. ഗോപാലക്കുറുപ്പ്, കെഎല്‍ പൗലോസ്, ടി.ജെ. ഐസക്, വി എ. മജീദ്, കെ. വി. പോക്കര്‍ ഹാജി, പി. പി. ആലി, കെ. ഇ.വിനയന്‍, എന്‍. കെ. വര്‍ഗീസ്, ഒ.വി.അപ്പച്ചന്‍, എം. എ. ജോസഫ്, സംഷാദ് മരയ്ക്കാര്‍, കെ. കെ. വിശ്വനാഥന്‍ മാസ്റ്റര്‍, ഈ പ്രഭാകരന്‍ മാസ്റ്റര്‍, എം. വേണുഗോപാല്‍, എം.ജി. ബിജു, ബിനു തോമസ്, അഡ്വക്കേറ്റ് രാജേഷ് കുമാര്‍, പി. ഡി. സജി, നിസ്സി അഹമ്മദ്, ടി. പി. രാജശേഖരന്‍, എന്‍.സി. കൃഷ്ണകുമാര്‍, എടക്കല്‍ മോഹനന്‍, വിജയമ്മ ടീച്ചര്‍, ശോഭന കുമാരി, ബീന ജോസ്, ചിന്നമ്മ ജോസ്, നജീബ് കരണി, കമ്മന മോഹനന്‍, പി. വി ജോര്‍ജ്, മാണി ഫ്രാന്‍സിസ്, മോയിന്‍ കടവന്‍, എന്‍. യു. ഉലഹന്നാന്‍, ഒ. ആര്‍. രഘു, ഇ. എ. ശങ്കരന്‍, സുരേഷ് ബാബു, പോള്‍സണ്‍ കൂവക്കല്‍, എ. എം. നിഷാന്ത്, ജില്‍സണ്‍തൂപ്പുംക്കര, വര്‍ഗീസ് മുരിയങ്കാവില്‍ തുടങ്ങിയവര്‍ സംസാരിച്ചു.


thiruvanathapuram

Next TV

Related Stories
സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യത ; 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Jul 16, 2025 03:19 PM

സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യത ; 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യത ; 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്...

Read More >>
വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം, മൃതദേഹം എന്തിന് നാട്ടിലെത്തിക്കണമെന്ന് കോടതി

Jul 16, 2025 02:56 PM

വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം, മൃതദേഹം എന്തിന് നാട്ടിലെത്തിക്കണമെന്ന് കോടതി

വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം, മൃതദേഹം എന്തിന് നാട്ടിലെത്തിക്കണമെന്ന്...

Read More >>
കായികാധ്യാപകർ ഡിഡിഇ ഓഫിസിലേക്ക് മാർച്ച് നടത്തി

Jul 16, 2025 02:44 PM

കായികാധ്യാപകർ ഡിഡിഇ ഓഫിസിലേക്ക് മാർച്ച് നടത്തി

കായികാധ്യാപകർ ഡിഡിഇ ഓഫിസിലേക്ക് മാർച്ച്...

Read More >>
ആറളം ഫാം പുനരധിവാസ മേഖലയിൽ ജനങ്ങൾക്കും കാർഷികവിളകൾക്കും  ഭീഷണിയായ മോഴയാനയെയും മൊട്ടുക്കൊമ്പനെയും തുരത്തി

Jul 16, 2025 02:36 PM

ആറളം ഫാം പുനരധിവാസ മേഖലയിൽ ജനങ്ങൾക്കും കാർഷികവിളകൾക്കും ഭീഷണിയായ മോഴയാനയെയും മൊട്ടുക്കൊമ്പനെയും തുരത്തി

ആറളം ഫാം പുനരധിവാസ മേഖലയിൽ ജനങ്ങൾക്കും കാർഷികവിളകൾക്കും ഭീഷണിയായ മോഴയാനയെയും മൊട്ടുക്കൊമ്പനെയും...

Read More >>
പഹല്‍ഗാം ഭീകരാക്രമണം: നിർണായക വഴിത്തിരിവ്, കൂട്ടക്കുരുതിക്ക് ശേഷം ആഹ്ളാദ പ്രകടനം, ഒരു ഭീകരനെ തിരിച്ചറിഞ്ഞതായി എന്‍ഐഎ

Jul 16, 2025 02:29 PM

പഹല്‍ഗാം ഭീകരാക്രമണം: നിർണായക വഴിത്തിരിവ്, കൂട്ടക്കുരുതിക്ക് ശേഷം ആഹ്ളാദ പ്രകടനം, ഒരു ഭീകരനെ തിരിച്ചറിഞ്ഞതായി എന്‍ഐഎ

പഹല്‍ഗാം ഭീകരാക്രമണം: നിർണായക വഴിത്തിരിവ്, കൂട്ടക്കുരുതിക്ക് ശേഷം ആഹ്ളാദ പ്രകടനം, ഒരു ഭീകരനെ തിരിച്ചറിഞ്ഞതായി...

Read More >>
നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ കാന്തപുരത്തിന്റെ ഇടപെടൽ പ്രതീക്ഷ നൽകുന്നു: എം.വി ഗോവിന്ദൻ

Jul 16, 2025 02:15 PM

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ കാന്തപുരത്തിന്റെ ഇടപെടൽ പ്രതീക്ഷ നൽകുന്നു: എം.വി ഗോവിന്ദൻ

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ കാന്തപുരത്തിന്റെ ഇടപെടൽ പ്രതീക്ഷ നൽകുന്നു: എം.വി...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall