കണ്ണൂർ:സപ്ലൈകോയുടെ ഓണം ഫെയർ മൊബൈൽ വാഹനം സെപ്റ്റംബർ നാല് വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എത്തും. കണ്ണൂർ, തളിപ്പറമ്പ് ഡിപ്പോക്ക് കീഴിൽ ആഗസ്റ്റ് 27 ന് മുണ്ടേരിമൊട്ട (കണ്ണൂർ), 28 ന് പന്നിയൂർ (തളിപ്പറമ്പ്) 29 ന് പാലക്കോട് (പയ്യന്നൂർ), 30 ന് കീച്ചേരി (കല്ല്യാശ്ശേരി), 31ന് ചാലാട് (അഴീക്കോട്), സെപ്റ്റംബർ ഒന്നിന് നടാൽ (ധർമ്മടം), രണ്ടിന് കാഞ്ഞിരക്കൊല്ലി (ഇരിക്കൂർ), മൂന്നിന് ചുള്ളിയാട് (ഇരിക്കൂർ), നാലിന് ചീക്കാട് (ഇരിക്കൂർ) എന്നിടങ്ങളിൽ സപ്ലൈകോയുടെ ഓണം ഫെയർ മൊബൈൽ വാഹനം എത്തും.
തലശ്ശേരി ഡിപ്പോയിൽ ആഗസ്റ്റ് 27 ന് നായാട്ടുപാറ(മട്ടന്നൂർ) കൊളശ്ശേരി (തലശ്ശേരി), 28 ന് ആറളം (പേരാവൂർ), കൂട്ടുപുഴ (പേരാവൂർ), 29 ന് ഈരായിക്കൊല്ലി (പേരാവൂർ), കണ്ണവം (മട്ടന്നൂർ), 30 ന് കക്കുവാപാലം (പേരാവൂർ), ഉളിയിൽ (മട്ടന്നൂർ), 31 ന് മാടപ്പീടിക (തലശ്ശേരി), പൊന്ന്യംസ്രാമ്പി (തലശ്ശേരി) എന്നിടങ്ങളിൽ ഓണം ഫെയർ വാഹനം എത്തും. സെപ്റ്റംബർ ഒന്നിന് പൂക്കോം (കൂത്തുപറമ്പ്), നിടുമ്പ്രം (തലശ്ശേരി) എന്നിവിടങ്ങളിലും രണ്ടിന് പെരിങ്ങത്തൂർ (തലശ്ശേരി), ചൊക്ലി, മൂന്നിന് കൊളോളം (മട്ടന്നൂർ), കിണവക്കിൽ (കൂത്തുപറമ്പ്), നാലിന് ആലച്ചേരി സ്‌കൂൾ (മട്ടന്നൂർ), തൊക്കിലങ്ങാടി (കൂത്തുപറമ്പ്) എന്നിവിടങ്ങളിലും ഓണം ഫെയർ വാഹനമെത്തും.

kannur