കണ്ണൂർ:കണ്ണൂർ ജില്ലയിലെ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിനെയും കോഴിക്കോട് ജില്ലയിലെ നാദാപുരം ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചെറ്റക്കണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് മുതൽ സെപ്റ്റംബർ 23 വരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചതായി കണ്ണൂർ പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ മുണ്ടത്തോട് വഴിയോ പെരിങ്ങത്തൂർ വഴിയോ പോകണം. ഫോൺ: 0497 2700310.
kannur